---
title: "സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങള്‍ക്കും ധീരജവാന്മാരുടെ കുടംബങ്ങള്‍ക്കും ആദരവ് "
english_title: "Tributes to the family members of the freedom fighters and the families of the brave soldiers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139206/tributes-to-the-family-members-of-the-freedom-fighters-and-the-families-of-the-brave-soldiers"
published_at: "2023-08-15T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db89bae4b1d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങള്‍ക്കും ധീരജവാന്മാരുടെ കുടംബങ്ങള്‍ക്കും ആദരവ് 

> **Lead Summary:** **നൊച്ചാട് :** നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാഗങ്ങളെയും, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ കുടംബത്തെയും ആദരിച്ചു.

## Article Content

**നൊച്ചാട് :** നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാഗങ്ങളെയും, രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാരുടെ കുടംബത്തെയും ആദരിച്ചു.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷകാഘോഷത്തിന്റെ ഭാഗമായി 'ആസാദി കാ അമ്യത് മഹോത്സവത്തിന്റെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യ ദിനത്തില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിശിഷ്ട പുരസ്‌ക്കാരമായി സ്വാതന്ത്രസമര സേനാനി കെ.ടി കുഞ്ഞിരാമന്‍ നായര്‍ക്ക് നല്‍കിയ താമ്രപത്രം ചടങ്ങിനെത്തിയവര്‍ക്ക് കാണുവാന്‍ അവസരമൊരുക്കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ഷിജി കൊട്ടാരക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.മധു കൃഷ്ണന്‍, എം. സിന്ധു, പി.പി അബ്ദുള്‍ സലാം, അസിസ്സറന്റ് സെക്രട്ടറി കെ.ഷെബീന, ഷിജു കെ.ദാസ്, പി. ബാലന്‍, റിജേഷ് തെക്കുംമ്പാട്ട്, പി.പി അബ്ദുള്‍ ശങ്കര്‍, പി.കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്തംഗം സുമേഷ് തിരുവോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139206/tributes-to-the-family-members-of-the-freedom-fighters-and-the-families-of-the-brave-soldiers)