---
title: "#farmersarehonored | കര്‍ഷകദിനം; ആവളയില്‍ അഞ്ച് കര്‍ഷകര്‍ക്ക് ആദരവ് "
english_title: "Farmer's Day; Five farmers are honored in Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139221/farmers-day-five-farmers-are-honored-in-avala"
published_at: "2023-08-15T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db94582d7d9_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #farmersarehonored | കര്‍ഷകദിനം; ആവളയില്‍ അഞ്ച് കര്‍ഷകര്‍ക്ക് ആദരവ് 

> **Lead Summary:** ** ചെറുവണ്ണൂര്‍:** കാര്‍ഷിക സംസ്‌കാരവും അതുപോലെ കൃഷിയുടെ പ്രധാന്യവും പകര്‍ന്നുകൊണ്ട് ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന് മുന്നോടിയായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ആവള കുട്ടോത്ത് ഗവ: ഹൈസ്‌കൂളില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കര്‍ഷകരെ ആദരിച്ചു.

## Article Content

** ചെറുവണ്ണൂര്‍:** കാര്‍ഷിക സംസ്‌കാരവും അതുപോലെ കൃഷിയുടെ പ്രധാന്യവും പകര്‍ന്നുകൊണ്ട് ചിങ്ങം ഒന്ന് കര്‍ഷകദിനത്തിന് മുന്നോടിയായി ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് ആവള കുട്ടോത്ത് ഗവ: ഹൈസ്‌കൂളില്‍ വെച്ച് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് കര്‍ഷകരെ ആദരിച്ചു.

ചടങ്ങ് വാര്‍ഡ് മെമ്പര്‍ കെ.എം.ബിജിഷ ഉദ്ഘാടനം ചെയ്തു. അഖില്‍ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി നൊച്ചാട് കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ പങ്കെടുത്തു.

പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ആംസിസ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സജീന്ദ്രന്‍, ഹെഡ്മിസ്ട്രസ് സലീന, ടി.എം സിന്ധു, ബാബു നമ്പ്യാര്‍, മൊയ്തു, രാജന്‍ നായര്‍, രാഘവന്‍ നായര്‍, അജിനി തുടങ്ങിയവര്‍ സംസാരിച്ചു.

വി.പി.കുഞ്ഞമ്മത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥിപ്രതിനിധി കുമാരി ദേവനന്ദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139221/farmers-day-five-farmers-are-honored-in-avala)