---
title: "സ്മൃതി വാരം തുടങ്ങി: ഫസീലയുടെ ഓര്‍മകളില്‍ പാടിയും പറഞ്ഞും അവര്‍ ഒത്തു ചേര്‍ന്നു"
english_title: "Remembrance Week Begins: They come together singing and reciting Faseela's memories at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139323/remembrance-week-begins-they-come-together-singing-and-reciting-faseelas-memories-at-perambra"
published_at: "2023-08-16T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc5e007d8d8_1_avyapari.JPG"
keywords: []
---

# സ്മൃതി വാരം തുടങ്ങി: ഫസീലയുടെ ഓര്‍മകളില്‍ പാടിയും പറഞ്ഞും അവര്‍ ഒത്തു ചേര്‍ന്നു

> **Lead Summary:** ** പേരാമ്പ്ര:** അന്തരിച്ച മാപ്പിള പാട്ട് ഗായിക വിളയില്‍ ഫസീലയുടെ ഓര്‍മ്മകള്‍ നിറഞ്ഞ സായാഹ്നം വികാര നിര്‍ഭരമായി.

## Article Content

** പേരാമ്പ്ര:** അന്തരിച്ച മാപ്പിള പാട്ട് ഗായിക വിളയില്‍ ഫസീലയുടെ ഓര്‍മ്മകള്‍ നിറഞ്ഞ സായാഹ്നം വികാര നിര്‍ഭരമായി.

കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സ്മൃതി വാരം പരിപാടിക്ക് തുടക്കം കുറിച്ച് പേരാമ്പ്രയില്‍ നടന്ന അനുസ്മരണ സംഗമത്തിലാണ് കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്മരണകള്‍ അയവിറക്കിയത്.

  പേരാമ്പ്ര വ്യാപാര ഭവനില്‍ നടന്ന പരിപാടി അക്കാദമി ജില്ലാ പ്രസിഡന്റ്  എം.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മുസ്തഫ പേരാമ്പ്ര സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ചാപ്റ്റര്‍ പ്രസിഡന്റ്  കെ.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കോയ കാപ്പാട്, ഗായകരായ അജയ് ഗോപാല്‍, അഷ്റഫ് നാറാത്ത്, അക്കാദമി ജില്ലാ ഭാരവാഹികളായ പി.കെ ഹമീദ് തളീക്കര, സുലൈമാന്‍ മണ്ണാറത്ത്, വി.എം അഷ്റഫ്, എ.പി.കെ ഷമീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139323/remembrance-week-begins-they-come-together-singing-and-reciting-faseelas-memories-at-perambra)