---
title: "രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സ്വതന്ത്ര ഇന്ത്യക്ക് അപമാനം; പെരുവയല്‍ രാമന്‍ "
english_title: "The current happenings in the country are a disgrace to independent India; Peruwayal Raman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139340/the-current-happenings-in-the-country-are-a-disgrace-to-independent-india-peruwayal-raman"
published_at: "2023-08-16T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc6d46d12cb_1_aperu.JPG"
keywords: []
---

# രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ സ്വതന്ത്ര ഇന്ത്യക്ക് അപമാനം; പെരുവയല്‍ രാമന്‍ 

> **Lead Summary:** **പേരാമ്പ്ര: **രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വംശീയവും വര്‍ഗീയവുമായ ക്രൂരതകള്‍ സ്വതന്ത്ര ഇന്ത്യക്ക് അപമാനമാണെന്ന് പത്മശ്രീ പെരുവയല്‍ രാമന്‍ അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര: **രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വംശീയവും വര്‍ഗീയവുമായ ക്രൂരതകള്‍ സ്വതന്ത്ര ഇന്ത്യക്ക് അപമാനമാണെന്ന് പത്മശ്രീ പെരുവയല്‍ രാമന്‍ അഭിപ്രായപ്പെട്ടു.

മരുതേരി - ഊടുവഴി രാജീവ് രത്‌നകലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും തൂപ്പറ ശ്രീധരന്‍ സ്മാരക പാലിയേറ്റീവ് ഉപകരണ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാവിലെ മുതിര്‍ന്ന അംഗം പൊയില്‍ മൂസ്സ പതാക ഉയര്‍ത്തി. തുടര്‍ന്ന് ചെറുവയല്‍ രാമന്‍ പാലിയേറ്റീവ് ഉപകരണങ്ങളുടെ സമര്‍പ്പണം നിര്‍വ്വഹിച്ചു.

രാജീവ് രത്‌ന സാംസ്‌കാരിക വേദി പ്രസിഡന്റ് ടി.പി രമേശന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി.

മുനീര്‍ എരവത്ത്, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, അബ്ദുള്ള പേരാമ്പ്ര, എം.കെ അമ്മത്, ടി.പി നാസര്‍, ടി.പി ഷാജുദ്ദീന്‍, കൃഷ്ണന്‍, ടി.പി മുഹമ്മദ്, പി.പി കുഞ്ഞമ്മദ്, റഷീദ് ചെക്ക്യേലത്ത്, അഭിജിത്ത്, ഡി.ആര്‍ അനുരാഗ് ലാല്‍, എം.കെ ഷബീര്‍, പി. ജിത്ത്, രേഷ്മ പൊയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എം.കെ സാക്കീര്‍ (സിവില്‍ പൊലീസ് ഓഫീസര്‍), ഷബീന ഫാത്തിമ (എല്‍എല്‍ബി ), ആയിഷ റൂബി (ജെആര്‍എഫ്‌നെറ്റ് ), ആയിഷ മജീദ് (എംബിബിഎസ്), എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും ചടങ്ങില്‍ വെച്ച് മൊമെന്റോ നല്‍കി അനുമോദിച്ചു.

തുടര്‍ന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടിയുള്ള ബൈജു ആയടത്തിലിന്റെ ക്ലാസും ക്വിസ് മത്സരവും ലെനീഷ് കാരയാടിന്റെ ഗാനാലാപനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139340/the-current-happenings-in-the-country-are-a-disgrace-to-independent-india-peruwayal-raman)