---
title: "വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര; എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു "
english_title: "A sky trip for students with friends; MLA TP Ramakrishnan flagged off at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139353/a-sky-trip-for-students-with-friends-mla-tp-ramakrishnan-flagged-off-at-perambra"
published_at: "2023-08-16T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc7a36911ff_1_avelfire.JPG"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര; എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര:** കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര എന്ന പേരില്‍ പഠന വിനോദയാത്ര സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര എന്ന പേരില്‍ പഠന വിനോദയാത്ര സംഘടിപ്പിച്ചു.

ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പേരാമ്പ്ര വിദ്യാഭ്യാസ ഉപജില്ല, ബിആര്‍സി പേരാമ്പ്ര, പേരാമ്പ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്രയുടെ ഫ്ളാഗ് ഓഫ് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സമൂഹത്തിന് വിദ്യാലയത്തോടുള്ള അകല്‍ച്ച ഇല്ലാതാക്കല്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാര്‍ക്കൊപ്പം ഒരു ആകാശ യാത്ര എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പഠന വിനോദ യാത്ര സംഘടിപ്പിച്ചത്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍ തലസ്ഥാന നഗരിയിലെത്തി നിയമസഭാ മന്ദിരം, മാജിക് പ്ലാനറ്റ്, ശംഖു മുഖം കടപ്പുറം, മ്യൂസിയം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചു ട്രെയിന്‍ വഴി നാട്ടിലേക്കു എത്തുന്ന രീതിയില്‍ ആണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി ബാബു മുഖ്യാതിഥി ആയിരുന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എന്‍. ബിനോയ് കുമാര്‍, ജില്ല പ്രോഗ്രാം ഓഫീസര്‍ മനോജ് കുമാര്‍, ഗ്രാമപഞ്ചായത്തംഗം സി.എം. സജു, പേരാമ്പ്ര പിഇസി കണ്‍വീനര്‍ എ.സി മൊയ്തി, കെ. ഷാജിമ, റോട്ടറി ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതം പറഞ്ഞ ചടങ്ങിന് സ്‌കൂള്‍ പ്രധാനധ്യാപിക എം.വി. ഷൈമലത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139353/a-sky-trip-for-students-with-friends-mla-tp-ramakrishnan-flagged-off-at-perambra)