---
title: "#archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു "
english_title: "There was a roar of #archery on the #anjampeedika jalaground"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139416/there-was-a-roar-of-archery-on-the-anjampeedika-jalaground"
published_at: "2023-08-16T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dca8cd6f01e_1_ajalaa.JPG"
keywords: []
---

# #archery | അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ അമ്പെയ്ത്തിന്റെ ആരവം ഉയര്‍ന്നു 

> **Lead Summary:** **പേരാമ്പ്ര: **ഓണാഘോഷത്തോട് അനുബന്ധിച്ച് അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ (കുന്നുമ്മല്‍ പൊയില്‍ ) അമ്പെയ്ത്ത് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ചെപ്പ് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര: **ഓണാഘോഷത്തോട് അനുബന്ധിച്ച് അഞ്ചാംപീടിക ജാല ഗ്രൗണ്ടില്‍ (കുന്നുമ്മല്‍ പൊയില്‍ ) അമ്പെയ്ത്ത് മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ചെപ്പ് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡ് അംഗവും സംഘാടകസമിതി ചെയര്‍മാനുമായ പി.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.

മുഖ്യാതിഥികളായി മാസ്‌റ്റേര്‍സ് അത്‌ലറ്റിക്ക് മീറ്റ്, ഹൈജമ്പ്, ലോങ്ങ് ജമ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ മര്യാംകണ്ടി പത്മനാഭന്‍ നായര്‍, നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവ് റിത്ത് വിക റാം എന്നിവര്‍ പങ്കെടുത്തു.

പ്രകാശന്‍ മമ്പള്ളി, ഷിജു കെ ദാസ്, പൊയില്‍ സുകുമാരന്‍, യു.എം അച്യുതന്‍, വി.എം കുഞ്ഞബ്ദുള്ള, ഇബ്രാഹി വടക്കുംമ്പാട്ട്, കെ.സി രാജന്‍, അനില്‍ കാരയാട്, ഒ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കെ.വി രജീഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജ്യോതി ബസു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139416/there-was-a-roar-of-archery-on-the-anjampeedika-jalaground)