---
title: "#exhibition | സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു "
english_title: "A film exhibition was organized in connection with the Independence Day celebrations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139442/a-film-exhibition-was-organized-in-connection-with-the-independence-day-celebrations"
published_at: "2023-08-16T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcd05807caa_1_achithram.JPG"
keywords: []
---

# #exhibition | സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വര്‍ണ്ണമുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.

## Article Content

**പേരാമ്പ്ര:** വര്‍ണ്ണമുദ്ര സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ നടത്തിയ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.

പ്രശസ്ത ചിത്രകാരന്‍ സദാശിവന്‍ കാക്കൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിനോദ് പട്ടാണിപ്പാറ അധ്യക്ഷത വഹിച്ചു.

വര്‍ണ്ണമുദ്ര ഹാളില്‍ നടത്തിയ പരിപാടിയില്‍ പതിനൊന്നോളം കലാകാരന്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്.

കാവ്യഭംഗി നിറഞ്ഞ പ്രകൃതി ദൃശ്യങ്ങളും തന്മയത്വത്തോടെ വരച്ച പോര്‍ടെയിറ്റുകളും തനത് ശൈലിയില്‍ വരച്ച മോഡലുകളും ഭാവനയില്‍ വരച്ചവര്‍ണ്ണ ചിത്രങ്ങളും കാഴ്ചകാര്‍ക്ക് വേറിട്ടൊരു അനുഭവം നല്‍കി.

വാട്ടര്‍ കളര്‍, പെന്‍സില്‍, ചാര്‍ക്കോള്‍, അക്രിലിക്, എന്നീ രചനാ മാധ്യമങ്ങളില്‍ തീര്‍ത്ത 100-ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു വെച്ചു.

പുണ്യശ്രീ.കെ.പി, മുഹസിന, എ.കെ വിസ്മയ, ഫിദ ഫാത്തിമ, എം.എം ആകാശ്, കെ.എസ്. അഭയ്, കെ.എസ്. അയന, കെ.പി. മിത്ര, പി.എം വിശാഖ്, പി.എസ്. നയന, കൃഷ്‌ണേന്തു എന്നിവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്.

ജെസ്‌നി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.എം വിശാഖ്‌നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139442/a-film-exhibition-was-organized-in-connection-with-the-independence-day-celebrations)