---
title: "#Camp | സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പുമായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി "
english_title: "#Perambra #EMSCo-operative #Hospital with Free #InfertilityCamp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139555/perambra-ems-co-operative-hospital-with-free-infertility-camp"
published_at: "2023-08-17T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddac0799fd6_1_aems.JPG"
keywords: []
---

# #Camp | സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പുമായി പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര :** ഇഎംഎസ് സഹകരണ ആശുപത്രിയിൽ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് നാളെ. 

## Article Content

**പേരാമ്പ്ര :** ഇഎംഎസ് സഹകരണ ആശുപത്രിയിൽ സൗജന്യ വന്ധ്യതാ നിവാരണ ക്യാമ്പ് നാളെ. 

സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കുറഞ്ഞ ചിലവിൽ ചികിൽസ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നാളെ ഇഎംഎസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ വന്ധ്യത നിവാരണ ക്യാമ്പ് സംഘടിപ്പിക്കും.

ഇഖ്റ ഐവിഎഫ് സെൻ്ററിലെ പ്രഗത്ഭ ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോക്ടർ ആർ അരവിന്ദിൻ്റെ നേതൃത്വത്തിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രക്ത പരിശോധന, സെമൻ പരിശോധന, സ്കാനിംഗ് തുടങ്ങിയവക്ക് 50% ഇളവ് അനുവദിക്കും.

തുടർ ചികിൽസകളായ ലാപ്രോസ് കോപ്പി, ടെസ്റ്റ്യൂബ് ചികിൽസ, ഐവിഎഫ് എന്നിവക്കും ഇളവുകൾ ലഭ്യമാക്കുമെന്ന് ആശുപത്രി മാനേജ്മെൻ്റ്  അറിയിച്ചു. ബുക്കിംഗിന്   8078959041,04962615040,041 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139555/perambra-ems-co-operative-hospital-with-free-infertility-camp)