---
title: "#ksu | സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണം; കെഎസ്‌യു "
english_title: "Action against teacher for assault by school student; KSU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139645/action-against-teacher-for-assault-by-school-student-ksu"
published_at: "2023-08-17T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd90a0d6b9_1w.jpg"
keywords: []
---

# #ksu | സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണം; കെഎസ്‌യു 

> **Lead Summary:** **പേരാമ്പ്ര : **സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

പാലേരി വടക്കുമ്പാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അധ്യാപകന്‍ ക്രൂരമായ മര്‍ദ്ദനം നടത്തിയിട്ടും അധ്യാപകരക്ഷകര്‍തൃ സമിതിയും സ്‌കൂള്‍ അധികൃതരും മൗനം പാലിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു.

ക്രിമിനല്‍ സ്വഭാവമുള്ള അധ്യാപകര്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ഡിവൈഎഫ്‌ഐ നേതാവ് ആയതിന്റെ പേരില്‍ അധ്യാപകനെ സംരക്ഷിക്കുകയും ചെയ്യുന്ന സ്‌കൂള്‍ മാനേജ്‌മെന്റ്  നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ അപമാനകരമാണെന്നും അവര്‍ പറഞ്ഞു.

ആരോപണം നേരിട്ട് കൊണ്ടിരിക്കുന്ന അദ്ധ്യാപകനെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കണം എന്നും അല്ലാത്ത പക്ഷം കെഎസ്‌യു ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ് അഭിമന്യു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അമിത് മനോജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139645/action-against-teacher-for-assault-by-school-student-ksu)