---
title: "#SDPI | വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; എസ്ഡിപിഐ "
english_title: "Action should be taken against the teacher for assaulting the student; SDPI"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139870/action-should-be-taken-against-the-teacher-for-assaulting-the-student-sdpi"
published_at: "2023-08-18T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df038c3d801_1_asdpi.jpg"
keywords: []
---

# #SDPI | വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി സ്വീകരിക്കണം; എസ്ഡിപിഐ 

> **Lead Summary:** **പാലേരി **: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

## Article Content

**പാലേരി **: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മത് സിനാനെ സ്‌കൂള്‍ വരാന്തയിലൂടെ വലിച്ചിഴച്ച് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും സ്‌കൂളിന്റെ സല്‍പേരിന് കളങ്കം വരുത്തുകയും ചെയ്ത അധ്യാപകന്‍ പ്രണവിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്തി നിയമ നടപടി സീകരിക്കണമെന്ന് എസ്ഡിപിഐ ചങ്ങരോത്ത് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം ക്രൂരമായ അക്രമങ്ങള്‍ അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് തടയാന്‍ മാനേജ്‌മെന്റും പിടിഎ കമ്മറ്റിയും ജാഗ്രത പുലര്‍ത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

റഷീദ് മുതിരക്കല്‍, കെ.സി മുഹമ്മത് കന്നാട്ടി, മൊയ്തു കുഴിമ്പില്‍, എ.കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139870/action-should-be-taken-against-the-teacher-for-assaulting-the-student-sdpi)