---
title: "#MSF | എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു "
english_title: "MSF Perambra Constituency Committee organized a protest march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/139889/msf-perambra-constituency-committee-organized-a-protest-march"
published_at: "2023-08-18T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df10c2a9d1b_1_aprethi.jpg"
keywords: []
---

# #MSF | എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്ന പാലേരി, വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് എംഎസ്എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

ആരോപണ വിധേയനായ അധ്യാപകനെതിരേ ഉചിതമായ നടപടി കൈക്കൊള്ളണമെന്ന് എംഎസ്എഫ് പൊലിസിനോടും, സ്‌കൂള്‍ അധികൃതരോടും ആവശ്യപ്പെട്ടു.

സ്‌കൂള്‍ കവാടത്തിന് മുന്നില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു.

എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് നിയാസ് കക്കാട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്മാന്‍, ഫൈസല്‍ കടിയങ്ങാട്, ആഷിഖ് പുല്യോട്ട്, പി.ടി ഉനൈസ്, എ.പി മിര്‍സാബ്, സ്വാലിഹ്, അമീര്‍, കെ. നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ചയില്‍ ആരോപണ വിധേയനായ അധ്യാപകനെതിരേ ഉചിതമായ നടപടി സ്വീകരിക്കുമെന്ന സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.എസ്.എഫ് നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/139889/msf-perambra-constituency-committee-organized-a-protest-march)