---
title: "ലഹരിക്കെതിരെയുള്ള പോരാട്ടവുമായി ആയിരം ഗൃഹ സദസ്സുകളുമായി ജനശ്രീ "
english_title: "Janashree with a thousand home audience with the fight against addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140028/janashree-with-a-thousand-home-audience-with-the-fight-against-addiction"
published_at: "2023-08-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df7ad25f836_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ലഹരിക്കെതിരെയുള്ള പോരാട്ടവുമായി ആയിരം ഗൃഹ സദസ്സുകളുമായി ജനശ്രീ 

> **Lead Summary:** **പേരാമ്പ്ര**: ലഹരിയില്ലാത്ത പുലരി എന്ന ശീര്‍ഷകത്തില്‍ ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന 1000 ഗൃഹ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച ചേനോളി കളോളിപ്പൊയില്‍ വനശ്രീയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര**: ലഹരിയില്ലാത്ത പുലരി എന്ന ശീര്‍ഷകത്തില്‍ ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന 1000 ഗൃഹ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച ചേനോളി കളോളിപ്പൊയില്‍ വനശ്രീയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. ജനശ്രീ ജില്ലാ ചെയര്‍മാന്‍ എന്‍.സുബ്രഹ്മണ്യന്‍ അധ്യക്ഷനായിരിക്കും.

സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും പ്രതിരോധവും ശക്തമാക്കുക, സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ജനമുന്നേറ്റം ഉറപ്പാക്കുക, ആര്‍ഭാടങ്ങളും ആഢംബരങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക, കുടുംബ ബന്ധങ്ങളുടെ വര്‍ത്തമാനകാല അവസ്ഥയില്‍ കാര്യക്ഷമമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഗൃഹ സദസ്സ് മുന്നോട്ടു വെക്കുന്നത്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനമായ ഓഗസ്റ്റ് 20 ന് നടക്കുന്ന ഗൃഹ സദസ്സുകളില്‍ എല്ലായിടത്തും കൗമാരപ്രായമെത്തിയ വിദ്യാര്‍ത്ഥികളായിരിക്കും ഉദ്ഘാടകര്‍. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ ജനശ്രീ ബ്ലോക്ക് ചെയര്‍മാര്‍ കെ.കെ വിനോദന്‍, നിധീഷ് എന്‍.എസ്, ഇ.പി സജീവന്‍, വി.കണാരന്‍, സെമിലി സുനില്‍, എ.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140028/janashree-with-a-thousand-home-audience-with-the-fight-against-addiction)