---
title: "#Convention | ചങ്ങരോത്ത് പഞ്ചായത്ത് തണല്‍ ജനകീയ കണ്‍വെന്‍ഷന്‍ "
english_title: "#Changaroth #Panchayath #Thanal #People's #Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140293/changaroth-panchayath-thanal-peoples-convention"
published_at: "2023-08-19T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0bf8081550_a_thanal.jpg"
keywords: []
---

# #Convention | ചങ്ങരോത്ത് പഞ്ചായത്ത് തണല്‍ ജനകീയ കണ്‍വെന്‍ഷന്‍ 

> **Lead Summary:** **പാലേരി :** ചങ്ങരോത്ത് പഞ്ചായത്ത് തണല്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാലേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പാലേരി :** ചങ്ങരോത്ത് പഞ്ചായത്ത് തണല്‍ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പാലേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

കടിയങ്ങാട് പ്രവര്‍ത്തിക്കുന്ന തണല്‍ സ്‌പെഷല്‍ സ്‌കൂള്‍, ഡയാലിസിസ് സെന്റര്‍ എന്നിവയുടെ സാമ്പത്തിക സമാഹരണം ഉദ്ദേശിച്ച് കൊണ്ടാണ് കണ്‍വെന്‍ഷന്‍ നടത്തിയത്.

സപ്തംബര്‍ 15 നകം വാര്‍ഡ് തല കണ്‍വെന്‍ഷനുകളും ഒക്ടോബര്‍ 15 ന് അയല്‍സഭാ കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിക്കും. ഒക്ടോബര്‍ 25 ന് ഒന്നാം ഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാകും.

പത്തൊമ്പത് വാര്‍ഡുകളിലായി പതിനായിരത്തിനടുത്ത് വീടുകളും ആയിരത്തോളം സ്ഥാപനങ്ങളും സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമാവും. ഇല്യാസ് തരുവണ, പി.കെ. നവാസ്, സെഡ്.എ. സല്‍മാന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.

യോഗത്തില്‍ രവി പുതുക്കോട്ട്, റസാഖ് പാലേരി, കെ.വി. അശോകന്‍, മുസ്സ കോത്തമ്പ്ര, ഇല്ലത്ത് മോഹനന്‍, ജമാല്‍ കൊളക്കണ്ടത്തില്‍, വി.കെ ഹമിദ്, ഷരീഫ് പന്തിരിക്കര, പി.ടി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

തണല്‍ വിഭവസമാഹരണം വിജയിപ്പിക്കാന്‍ ഗ്രാപഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വിപുലമായ ജനകീയ കമ്മറ്റിയും രൂപികരിച്ചു. കെ.വി. കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.കെ. റിയാസ് നന്ദിയും പറഞ്ഞു.

എം.എല്‍എ ടി.പി. രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു (രക്ഷാധികാരികള്‍), ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി (ചെയര്‍മാന്‍), മൂസ കോത്തമ്പ്ര (ജനറല്‍ കണ്‍വീനര്‍), പി.എസ്. പ്രവീണ്‍ കുമാര്‍ (ട്രഷററായി), കോ-ഓഡിനേറ്റര്‍മാരായി കെ.വി. കുഞ്ഞിരാമന്‍, കെ.കെ. ഭാസ്‌കരന്‍, സി.എച്ച്. സനൂപ്, ഷരീഫ് പന്തിരിക്കര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140293/changaroth-panchayath-thanal-peoples-convention)