---
title: "പെരുവണ്ണാമൂഴിയില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍ "
english_title: "Youth arrested with MDMA in Peruvannamoozhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140342/youth-arrested-with-mdma-in-peruvannamoozhi"
published_at: "2023-08-19T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0e0ddf2d7a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പെരുവണ്ണാമൂഴിയില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍ 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴിയില്‍ 16 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴിയില്‍ 16 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍.

കുറ്റ്യാടി വടയം എടത്തിപറമ്പില്‍ ഫാസില്‍ (32), വടയം കള്ളാട്ട് കുനിയില്‍ മുഹമ്മദ് (22), നാദാപുരം പുത്തന്‍പുരയില്‍ റംഷീദ് (25), അടുക്കത്ത് കോവുമ്മല്‍ മുഹമ്മദ് അഫ്രീദ് (20), മൊകേരി കായാട്ടുകണ്ടി നിസാം മുജീബ് (21), കുറ്റ്യാടി കുഞ്ഞിപറമ്പത്ത് അമല്‍ജിത്ത് (32) എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 16 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പെരുവണ്ണാമൂഴിക്ക് സമീപമുള്ള കൂവ്വപ്പൊയില്‍ പറമ്പല്‍ ഭാഗത്ത് കാറില്‍ എത്തിയവരെ ശനിയാഴ്ച രാവിലെ 11 ഓടെയാണ് പൊലീസ് പരിശോധന നടത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എസ്.ഐ.മാരായ ആര്‍.സി.ബിജു, ഖാദര്‍, പൊലീസുകാരായ സന്തോഷ്, അനീഷ്, രതീഷ്, ഷബില്‍, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കളെ പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140342/youth-arrested-with-mdma-in-peruvannamoozhi)