---
title: "ഇരുചെവി അറിയാതെ നന്മ ചെയ്ത് കല്ലൂരിലെ ഒരു കുടുംബം "
english_title: "A family in Kallur did good without knowing it"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140378/a-family-in-kallur-did-good-without-knowing-it"
published_at: "2023-08-20T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1687752c57_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഇരുചെവി അറിയാതെ നന്മ ചെയ്ത് കല്ലൂരിലെ ഒരു കുടുംബം 

> **Lead Summary:** **പേരാമ്പ്ര:** ഇന്നത്തെ കാലത്ത് പബ്‌ളിസിറ്റി ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ചെറിയ എന്തെങ്കിലും കാര്യമാണെങ്കിലും അത് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് നാല് പേരെ അറിയിക്കാന്‍ നോക്കും.

## Article Content

**പേരാമ്പ്ര:** ഇന്നത്തെ കാലത്ത് പബ്‌ളിസിറ്റി ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ചെറിയ എന്തെങ്കിലും കാര്യമാണെങ്കിലും അത് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത് നാല് പേരെ അറിയിക്കാന്‍ നോക്കും.

അതൊരു നല്ല കാര്യമാണെങ്കിലോ. പിന്നെ പറയണ്ട. എന്നാല്‍ കല്ലൂരിലെ ഒരു കുടുംബം തങ്ങള്‍ ചെയ്ത ഒരു സത്പ്രവൃത്തി ആരെയും അറിയിക്കരുതെന്ന് പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂനിറ്റിനോട് ആവശ്യപ്പെട്ടു.

മണ്‍മറഞ്ഞു പോയ തങ്ങളുടെ പ്രിയ്യപ്പെട്ട അച്ഛന്റെ ഓര്‍മ്മക്കു വേണ്ടി കല്ലൂര്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ & കള്‍ച്ചറല്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ & പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ഒരു വീല്‍ ചെയര്‍ സംഭാവനയായി നല്‍കി.

അവരുടെ പേരൊ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തരുത് എന്നും പബ്ലിസിറ്റി കൊടുക്കേണ്ട എന്നും അവര്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ഇവരുടെ നന്മ മനസ്സിനെ അഭിനന്ദിച്ചു കൊണ്ട് ല്ലൂര്‍ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ & കള്‍ച്ചറല്‍ ട്രസ്റ്റ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പാണ് ഇങ്ങനെ ഒരു കാര്യം പുറം ലോകം അറിയുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140378/a-family-in-kallur-did-good-without-knowing-it)