---
title: "ടൗണ്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതി; നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച പൂന്തോട്ടം ഉദ്ഘാടനം ചെയ്തു "
english_title: "Town beautification project; The garden constructed by Nanma Charitable Trust was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140507/town-beautification-project-the-garden-constructed-by-nanma-charitable-trust-was-inaugurated"
published_at: "2023-08-20T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1e36b746bb_1_aflower.jpg"
keywords: []
---

# ടൗണ്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതി; നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച പൂന്തോട്ടം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **കുറ്റ്യാടി : **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ടൗണ്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ടി.ബി റോഡില്‍ നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച പൂന്തോട്ടം ഉദ്ഘാടന ചെയ്തു.

## Article Content

**കുറ്റ്യാടി : **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ടൗണ്‍ സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി ടി.ബി റോഡില്‍ നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച പൂന്തോട്ടം ഉദ്ഘാടന ചെയ്തു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഒ.ടി നഫീസ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ്  ടി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗങ്ങളായ ഹാഷിം നമ്പാട്ടില്‍, എ.സി അബ്ദുല്‍മജീദ്, സബിന മോഹന്‍, അബ്ദുല്ല സല്‍മാന്‍, ട്രസ്റ്റ് ചെയര്‍മാന്‍ കെ. ബഷീര്‍, ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍, സി.എന്‍ ബാലകൃഷ്ണന്‍, വി.പി മൊയ്തു, ചന്ദ്രമോഹന്‍, വി.ജി ഗഫൂര്‍, കെ.പി റഷീദ്, കിണറ്റും കണ്ടി അമ്മദ്, ജമാല്‍ കണ്ണോത്ത്, സി.കെ ഹമീദ്, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ട്രസ്റ്റ് ഭാരവാഹികള്‍, മെമ്പര്‍മാര്‍ ബഹുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140507/town-beautification-project-the-garden-constructed-by-nanma-charitable-trust-was-inaugurated)