---
title: "#POCSO | പോക്സോ കേസ്: യുവാവ് റിമാൻഡിൽ "
english_title: "#POCSO case: Youth in #remand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140642/pocso-case-youth-in-remand"
published_at: "2023-08-21T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2f78537a8c_1_aprethi1.jpg"
keywords: []
---

# #POCSO | പോക്സോ കേസ്: യുവാവ് റിമാൻഡിൽ 

> **Lead Summary:** **കൂരാച്ചുണ്ട് : **വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

## Article Content

**കൂരാച്ചുണ്ട് : **വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.

പേരാമ്പ്ര ഡിവൈഎസ്പി കെ. കുഞ്ഞിമോയിന്‍കുട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എരപ്പാംതോട്ടിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂരാച്ചുണ്ടിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ എരപ്പാംതോട് കണ്ണോറ ഷമീര്‍ (37) ആണ് അറസ്റ്റിലായത്.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140642/pocso-case-youth-in-remand)