---
title: "#accident | അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "The young man who was undergoing treatment died of his injuries in the accident at peruvannamuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140740/the-young-man-who-was-undergoing-treatment-died-of-his-injuries-in-the-accident-at-peruvannamuzhi"
published_at: "2023-08-21T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e32e48be1e4_1_aashik.jpg"
keywords: []
---

# #accident | അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** ** പെരുവണ്ണാമൂഴി : **പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

## Article Content

** പെരുവണ്ണാമൂഴി : **പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ചക്കിട്ടപാറ പാറത്തറമുക്ക് തോരക്കാട്ട് ആഷിഖ് (28) ആണ് മരിച്ചത്.`ഇന്നലെ രാത്രി പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. കയറ്റമുള്ള ഭാഗത്ത് നിയന്ത്രണം വിട്ട ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറയുകയായിരുന്നു.

ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന പൊന്‍മലപ്പാറ പൂളച്ചാല്‍ അനന്തു (25), വാഞ്ചു കോളനിയില്‍ കൊല്ലനോലിക്കല്‍ ലോയിഡ് (30) എന്നിവര്‍ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിള്ളപെരുവണ്ണ നാസറിന്റെയും റംലയുടെയും മകനാണ് ആഷിഖ്. ഭാര്യ: ബുര്‍ഷാന. നാലു വയസ്സുള്ള ഒരു മകനുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140740/the-young-man-who-was-undergoing-treatment-died-of-his-injuries-in-the-accident-at-peruvannamuzhi)