---
title: "നൊച്ചാട് ജനശ്രീ ഗ്യഹ സദസ്സുകള്‍ സംഘടിപ്പിച്ചു "
english_title: "Nochad Janashree Gyaha organized the meetings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140816/nochad-janashree-gyaha-organized-the-meetings"
published_at: "2023-08-21T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37034b79a6_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നൊച്ചാട് ജനശ്രീ ഗ്യഹ സദസ്സുകള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **നൊച്ചാട്:** ജനശ്രീ സുസ്ഥിര വികസന മിഷന്റെ ലഹരിയില്ലാത്ത പുലരിയുടെ ഭാഗമായി ശൃഹസദസ്സുകള്‍ സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്:** ജനശ്രീ സുസ്ഥിര വികസന മിഷന്റെ ലഹരിയില്ലാത്ത പുലരിയുടെ ഭാഗമായി ശൃഹസദസ്സുകള്‍ സംഘടിപ്പിച്ചു.

നൊച്ചാട് മണ്ഡലം വാളൂര്‍ കോവിലകം ജനശ്രീ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് ഇ.കെ. ബാലന്റെ അധ്യക്ഷതയില്‍ അലൈന്‍ ബസേലിയോ ഷാന്‍ എന്ന വിദ്യാര്‍ത്ഥി ഉദ്ഘാടനം ചെയ്തു.

ജനശ്രീ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ സെക്രട്ടറി എന്‍.എസ് നിധീഷ് മുഖ്യാതിഥി ആയിരുന്നു. ചടങ്ങില്‍ അലന്‍ സുരേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വിജിത, എ. വല്‍സല, മജീത് താനിയത്ത്, Dr. അനഘ വി ബാലന്‍, ഇ. രാഘവന്‍ നായര്‍, അംജത് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു. മിനി. എന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സത്യന്‍ തെക്കെയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140816/nochad-janashree-gyaha-organized-the-meetings)