---
title: "വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിള്‍ രക്ഷിതാക്കള്‍ക്കായി ശില്പശാല "
english_title: "Workshop for parents of Vadakumpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140818/workshop-for-parents-of-vadakumpad-higher-secondary-school"
published_at: "2023-08-21T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3722fc295d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിള്‍ രക്ഷിതാക്കള്‍ക്കായി ശില്പശാല 

> **Lead Summary:** **പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വഹീദ പാറേമ്മല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ തെരെഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കള്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വഹീദ പാറേമ്മല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.

പ്രധാനാദ്ധ്യാപകന്‍ വി അനില്‍, പി.കെ രവിത, കെ.പി മുരളികൃഷ്ണദാസ്, ടി.കെ റിയാസ്, കെ.സി സുനിത, ഷിജി ബാബു എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ പി.പി ജയരാജ് ശില്പശാല നയിച്ചു.

ലഹരി ഉപയോഗവും അനുബന്ധ പ്രശ്‌നങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യം മുന്‍ നിര്‍ത്തി സംഘടിപ്പിക്കപ്പെട്ട ശില്പശാല വിവിധ തലത്തിലുള്ള പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി.

വരും ദിവസങ്ങളില്‍ രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ അദ്ധാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ വിവിധ ബ്രോഷറുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140818/workshop-for-parents-of-vadakumpad-higher-secondary-school)