---
title: "ചെറുവണ്ണൂരില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു "
english_title: "A coconut cage caught fire in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140852/a-coconut-cage-caught-fire-in-cheruvannur"
published_at: "2023-08-21T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38888b4b6e_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒമ്പതാം വര്‍ഡിലെ കണ്ടീത്താഴ പൈതോത്ത് മൊയ്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള തേങ്ങാ കൂടക്ക് തീപിടിച്ചു. തേങ്ങയ്ക്ക് ചൂടിനായിട്ട തീ പടര്‍ന്നതിനാല്‍ വലിയ നാശനഷ്ടമുണ്ടായി.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ പഞ്ചായത്ത് ഒമ്പതാം വര്‍ഡിലെ കണ്ടീത്താഴ പൈതോത്ത് മൊയ്തി എന്നയാളുടെ ഉടമസ്ഥതയിലുള്ള തേങ്ങാ കൂടക്ക് തീപിടിച്ചു. തേങ്ങയ്ക്ക് ചൂടിനായിട്ട തീ പടര്‍ന്നതിനാല്‍ വലിയ നാശനഷ്ടമുണ്ടായി.

ഓലമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. ഏകദേശം 5000 ത്തോളം ഉണക്കാനിട്ട തേങ്ങ പൂര്‍ണ്ണമായും, 12,000 ത്തോളം പച്ച തേങ്ങ ഭാഗികമായും കത്തിനശിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസ്സര്‍ സി.പി ഗിരീശന്റെ നേതൃത്ത്വത്തില്‍ 2 യൂണിറ്റ് എത്തി തീയണച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140852/a-coconut-cage-caught-fire-in-cheruvannur)