---
title: "#BJP | ഓണക്കാലത്തും സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിക്കിടുന്നു; ബിജെപി "
english_title: "Government starves people even during Onam; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140967/government-starves-people-even-during-onam-the-bjp"
published_at: "2023-08-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e452b20084f_1_bjp.JPG"
keywords: []
---

# #BJP | ഓണക്കാലത്തും സര്‍ക്കാര്‍ ജനങ്ങളെ പട്ടിണിക്കിടുന്നു; ബിജെപി 

> **Lead Summary:** ** ചെറുവണ്ണൂര്‍: **മാവേലി സ്റ്റോര്‍ സ്തംഭനത്തിനെതിരെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** ചെറുവണ്ണൂര്‍: **മാവേലി സ്റ്റോര്‍ സ്തംഭനത്തിനെതിരെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മാവേലി സ്റ്റോറിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്  തറമല്‍ രാഗേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

ആവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോള്‍ മാവേലി സ്റ്റോറുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാതെ ഓണക്കാലത്തും ജനങ്ങളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് അദ്ധേഹം ആരോപിച്ചു.

പൊതു വിതരണ കേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതു മാര്‍ക്കറ്റുകളില്‍ കൃത്രിമ വിലകയറ്റം സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ഗവണ്‍മെന്റ് ഇടപെടല്‍ നടത്താത്തത് സാധാരണക്കാരനോടുള്ള വെല്ലുവിളിയാണെന്നും രാഗേഷ് പറഞ്ഞു.

കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു. എം. പ്രകാശന്‍, ഡി.കെ മനു, എം സായി ദാസ്, ടി.എം ഹരിദാസ്, കെ.പി ബാബു, ശ്രീകേഷ് കുട്ടോത്ത്, കെ.പി.ടി വത്സലന്‍, കെ.പി സുനില്‍, ബാബു മരുതിയാട്ട്, പി.കെ ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140967/government-starves-people-even-during-onam-the-bjp)