---
title: "#avala | ആവളയില്‍ ജനശ്രീ ഗൃഹസദസ്സ് സംഘടിപ്പിച്ചു "
english_title: "Janasree organized home audience at Avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/140987/janasree-organized-home-audience-at-avala"
published_at: "2023-08-22T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e45ff4e65a7_1_avala.JPG"
keywords: []
---

# #avala | ആവളയില്‍ ജനശ്രീ ഗൃഹസദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **ആവള: **ജനശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ലഹരിയില്ലാത്ത പുലരി ആയിരം ജനശ്രീ ഗൃഹ സദസിന്റെ ഭാഗമായി ആവള കസ്തൂര്‍ബാ ജനശ്രീ യൂണിറ്റ് ഗൃഹ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**ആവള: **ജനശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന ലഹരിയില്ലാത്ത പുലരി ആയിരം ജനശ്രീ ഗൃഹ സദസിന്റെ ഭാഗമായി ആവള കസ്തൂര്‍ബാ ജനശ്രീ യൂണിറ്റ് ഗൃഹ സദസ്സ് സംഘടിപ്പിച്ചു.

യുഎസ്എസ് ജേതാവ് ഗൗതം ആര്‍ രാജേഷ് പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ജനശ്രീ യൂണിറ്റ് പ്രസിഡന്റ്  വിജയന്‍ ആവള അധ്യക്ഷത വഹിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ആദില നിബ്രാസ് ജനശ്രീ യൂണിറ്റിലെ തലമുതിര്‍ന്ന കുടുംബാംഗം മേയന ഭാസ്‌കരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പട്ടയാട്ട് അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ജനശ്രീ യൂണിറ്റ് സെക്രട്ടറി നളിനി നല്ലൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറര്‍ ദേവി താഴേ കുറൂര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/140987/janasree-organized-home-audience-at-avala)