---
title: "#winner | ദേശീയ കളരിപ്പയറ്റ് മത്സര ജേതാവ് അഭയ് കെ ഹര്‍ഷന് സ്വീകരണം നല്കി "
english_title: "#National #Kalaripayat #competition #winner #Abhay K Harshan was welcomed at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141007/national-kalaripayat-competition-winner-abhay-k-harshan-was-welcomed-at-perambra"
published_at: "2023-08-22T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e476cdcd02c_1_winner.JPG"
keywords: []
---

# #winner | ദേശീയ കളരിപ്പയറ്റ് മത്സര ജേതാവ് അഭയ് കെ ഹര്‍ഷന് സ്വീകരണം നല്കി 

> **Lead Summary:** ** പേരാമ്പ്ര : **ദേശീയ കളരിപ്പയറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭയ് കെ. ഹര്‍ഷന് ജനതാദള്‍ നോര്‍ത്ത് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ സ്വീകരണം നല്കി.

## Article Content

** പേരാമ്പ്ര : **ദേശീയ കളരിപ്പയറ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഭയ് കെ. ഹര്‍ഷന് ജനതാദള്‍ നോര്‍ത്ത് മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തില്‍ സ്വീകരണം നല്കി.

പി. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ ലോഹ്യയും, ജില്ലാ പ്രസിഡന്റ്  കെ.കെ. അബ്ദുള്ളയും ചേര്‍ന്ന് ഉപഹാരം നല്കി.

അഡ്വ: എ.കെ. ജയകുമാര്‍, ടി.കെ. ബാലഗോപാല്‍, സി.എച്ച്. ആഷിക്, ഷമീര്‍ റഹ്മാന്‍, എന്‍.പി. അബ്ദുള്‍ സലീം, റിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

അഭയ് കെ ഹര്‍ഷന്‍ മറുപടി പ്രസംഗം നടത്തി. കെ.എന്‍ അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹര്‍ഷന്‍ കാമ്പുറം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141007/national-kalaripayat-competition-winner-abhay-k-harshan-was-welcomed-at-perambra)