---
title: "#jobfest | പേരാമ്പ്രയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു "
english_title: "A #jobfest was organized at #Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141014/a-jobfest-was-organized-at-perambra"
published_at: "2023-08-22T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4733b13261_1_job.JPG"
keywords: []
---

# #jobfest | പേരാമ്പ്രയില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

മിഷന്‍ ലോഡ് പ്രൊജക്ട് ഫോര്‍ ഇന്റര്‍ലിങ്കിംഗ് ഓഫ് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ച് ഗ്രാന്‍ഡ് ഇന്‍ എയ്ഡ് എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരം വിപുലമായ തൊഴില്‍ മേളകള്‍ സംസ്ഥാനത്ത് വ്യാപകമായി നടത്തിവരികയാണ്.

കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എംപ്ലോയബിലിറ്റി സെന്ററിന്റെയും, പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ മൂന്നാം ഘട്ട തൊഴില്‍ മേളയാണ് ഇത്.

മുപ്പതില്‍പരം പ്രമുഖ കമ്പനികളും ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.

പി രാജീവന്‍ (ജില്ലാ എംപ്ലോയ്‌മെന്റ്  ഓഫീസര്‍, കോഴിക്കോട് ആന്റ് സെന്റര്‍ മാനേജര്‍, സിഡിസി പേരാമ്പ്ര) സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം പി. ജോന, എം.ആര്‍ രവികുമാര്‍, സി.കെ. സജീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141014/a-jobfest-was-organized-at-perambra)