---
title: "#canal-renovation | ജനകീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തോട് നവീകരണം"
english_title: "Canal renovation under the leadership of the People's Disaster Response Force"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141144/canal-renovation-under-the-leadership-of-the-peoples-disaster-response-force"
published_at: "2023-08-23T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e554ead14b5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #canal-renovation | ജനകീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തോട് നവീകരണം

> **Lead Summary:** ** കുറ്റ്യാടി: **ഒരു കൂട്ടം യുവാക്കള്‍ ഒത്തൊരുമിച്ചപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു തോട് നവീകരിച്ചു. ജനകീയ ദുരന്ത നിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തില്‍ പാലക്കൂല്‍ മൊയ്തുക്കയുടെ വീടിനടുത്തുള്ള കുളിക്കടവായി ഉപയോഗിച്ചു പോരുന്ന തോടാണ് ശുചീകരിച്ചത്.

## Article Content

** കുറ്റ്യാടി: **ഒരു കൂട്ടം യുവാക്കള്‍ ഒത്തൊരുമിച്ചപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു തോട് നവീകരിച്ചു. ജനകീയ ദുരന്ത നിവാരണ സേന കുറ്റ്യാടിയുടെ നേതൃത്വത്തില്‍ പാലക്കൂല്‍ മൊയ്തുക്കയുടെ വീടിനടുത്തുള്ള കുളിക്കടവായി ഉപയോഗിച്ചു പോരുന്ന തോടാണ് ശുചീകരിച്ചത്.

നൂറോളം മുളത്തടികള്‍ തോട്ടില്‍ വീണ് തടസ്സം സൃഷ്ടിക്കുകയും തോടിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയുമായിരുന്നു. ഇത് ഉപയോഗ്യശൂന്യമാക്കാന്‍ വേണ്ടി ജനകീയ ദുരന്തനിവാരണ സേന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുകയായിരുന്നു.

ജനകീയ ദുരന്ത നിവാരണ സേന ചെയര്‍മാന്‍ അഷറഫ് ടി.സിയുടെ നേതൃത്വത്തില്‍ ആണ് ശുചീകരണം നടത്തിയത്.

ജബ്ബാര്‍ കള്ളാട്, യാസര്‍ കള്ളാട്, അജേഷ് കള്ളാട്, മുത്തലിബ് ചെറിയ കുമ്പളം, ഓ.ടി അലി, സലാം കായക്കൊടി, നിഷാന്ത് കുറ്റ്യാടി, സനൂദ്, നിജാസ് ചെറിയ കുമ്പളം, സഹദ് ചെറിയ കുമ്പളം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141144/canal-renovation-under-the-leadership-of-the-peoples-disaster-response-force)