---
title: "#bittenasnakewhileridingbike | അരിക്കുളത്ത് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ യുവാവിന് പാമ്പു കടിയേറ്റു "
english_title: "A young man was bitten by a snake while riding his bike to work in Arikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141386/a-young-man-was-bitten-by-a-snake-while-riding-his-bike-to-work-in-arikulam"
published_at: "2023-08-24T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e69d050f315_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #bittenasnakewhileridingbike | അരിക്കുളത്ത് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ യുവാവിന് പാമ്പു കടിയേറ്റു 

> **Lead Summary:** **അരിക്കുളം:** ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ യുവാവിന് പാമ്പു കടിയേറ്റു. അരിക്കുളം പെരുവട്ടൂര്‍ സ്വദേശി രാഹുലിനാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് തലയിടുടെ പിന്‍ഭാഗത്ത് കടിച്ചത്.

## Article Content

**അരിക്കുളം:** ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ യുവാവിന് പാമ്പു കടിയേറ്റു. അരിക്കുളം പെരുവട്ടൂര്‍ സ്വദേശി രാഹുലിനാണ് ഹെല്‍മറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് തലയിടുടെ പിന്‍ഭാഗത്ത് കടിച്ചത്.

വീടിന്റെ മുന്‍വശത്ത് വെച്ച ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ കുറച്ച് ദൂരം സഞ്ചരിക്കവെ തലയുടെ പിറക് വശത്ത് കഠിന വേദന അനുഭവപ്പെട്ടതോടെ, ഹെല്‍മറ്റിന്റെ ഉള്‍ഭാഗത്ത് നിന്ന് പാമ്പ് പുറത്തെക്ക് തള്ളി നിക്കുന്നതായും പെട്ടന്ന് കൈകൊണ്ട് തട്ടിമാറ്റുകയായിരുന്നു.

കടിയേറ്റ രാഹുലിനെ ഓടിക്കൂടിയ നാട്ടുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നാല് ദിവസം തിവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141386/a-young-man-was-bitten-by-a-snake-while-riding-his-bike-to-work-in-arikulam)