---
title: "#Onamcelebration |കുടുംബ സംഗമവും ഓണാഘോഷവുമായി പാലേരി ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം "
english_title: "Paleri Fighters Vimukta Bhata Sangam with family reunion and Onam celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141387/paleri-fighters-vimukta-bhata-sangam-with-family-reunion-and-onam-celebration"
published_at: "2023-08-24T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6a1b2b71ea_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Onamcelebration |കുടുംബ സംഗമവും ഓണാഘോഷവുമായി പാലേരി ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം 

> **Lead Summary:** **കടിയങ്ങാട്: **ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം പാലേരിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കടിയങ്ങാട് പാലം ജവാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട്: **ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം പാലേരിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. കടിയങ്ങാട് പാലം ജവാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ജയചന്ദ്രന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് എക്സ് സര്‍വ്വീസ്മെന്‍ സൊസൈറ്റി പ്രസിഡണ്ട് റിട്ട. മേജര്‍ കെ.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, +2 പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.

ചങ്ങരോത്ത് ആയൂര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷൈജു, ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പപ്പന്‍ കന്നാട്ടി, യോദ്ധാ സോള്‍ജിയര്‍ ക്ലബ് കൂത്താളി പ്രസിഡന്റ് പി. സോമന്‍, ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം വൈസ് പ്രസിഡണ്ട് സുരേഷ് മാരാര്‍, പേരാമ്പ്ര ബ്ലോക്ക് മഹിളാ വിംഗ് സെക്രട്ടറി ബീനാ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഫൈറ്റേഴ്സ് വിമുക്ത ഭട സംഘം പ്രസിഡന്റ് ജവാന്‍ അബ്ദുള്ള പുനത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി പി.ടി. ശ്രീധരന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് ഓണസദ്യയും കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141387/paleri-fighters-vimukta-bhata-sangam-with-family-reunion-and-onam-celebration)