---
title: "ധീരജവാന്‍ അനുപ്രസാദ് അനുസ്മരണം സംഘടിപ്പിച്ചു"
english_title: "Dheerajawan Anuprasad organized the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141467/dheerajawan-anuprasad-organized-the-commemoration"
published_at: "2023-08-24T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e71ca07998e_1_ae.JPG"
keywords: []
---

# ധീരജവാന്‍ അനുപ്രസാദ് അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:**  **കോഴിക്കോട്:** വീരമൃത്യുവരിച്ച ധീരജവാന്‍ അനുപ്രസാദ് അനുസ്മരണം കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്റ് കെയറിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ചു.

## Article Content

 **കോഴിക്കോട്:** വീരമൃത്യുവരിച്ച ധീരജവാന്‍ അനുപ്രസാദ് അനുസ്മരണം കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്റ് കെയറിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ചു.

അനുസ്മരണ ചടങ്ങില്‍ അനുപ്രസാദിന്റെ ഛായാചിത്രത്തില്‍ കാലിക്കറ്റ് ഡിഫെന്‍സ് വൈസ് പ്രസിഡന്റ്  ബഷീര്‍ ഉള്ളിയേരി പുഷ്പഹാരം സമര്‍പ്പിച്ചു.

സെക്രട്ടറി നിപുന്‍ കടിയങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ ജോയിന്റ്  സെക്രട്ടറി സുരേഷ് ഒള്ളൂര്‍ സംസാരിച്ചു.

കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്റ് കെയര്‍ അംഗങ്ങളും സിഡിടിസി ക്വീന്‍സ് അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി.

കാലിക്കറ്റ് ഡിഫെന്‍സ് പ്രവര്‍ത്തകരും, നാട്ടുകാരും അനുപ്രസാദിന്റെ കുടുംബവും അടക്കം നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141467/dheerajawan-anuprasad-organized-the-commemoration)