---
title: "നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ ഓണം വിപണന മേളക്ക് തുടക്കമായി "
english_title: "Onam marketing fair has started in Nochad grama panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141473/onam-marketing-fair-has-started-in-nochad-grama-panchayath"
published_at: "2023-08-24T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e72c296f1bc_1_nochad.JPG"
keywords: []
---

# നൊച്ചാട് ഗ്രാമ പഞ്ചായത്തില്‍ ഓണം വിപണന മേളക്ക് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **കുടുംബശ്രീ ജില്ലാമിഷന്റെയും കുടുംബശ്രീ സിഡിഎസ് നൊച്ചാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണം വിപണന മേളക്ക് തുടക്കമായി.

## Article Content

**പേരാമ്പ്ര: **കുടുംബശ്രീ ജില്ലാമിഷന്റെയും കുടുംബശ്രീ സിഡിഎസ് നൊച്ചാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓണം വിപണന മേളക്ക് തുടക്കമായി.

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മുളിയങ്ങലിലെ കരിമ്പാംകുന്ന് മാവേലി സ്റ്റോറിന് മുന്‍വശത്താരംഭിച്ച വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ നിര്‍മ്മിക്കുന്ന വിവിധ ഇനം പലഹാരങ്ങള്‍, മറ്റ് മൂല്ല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍, മണ്‍പാത്രങ്ങള്‍, വിവിധയിനം മസാല ഉല്‍പന്നങ്ങള്‍, ശുദ്ധമായ വെളിച്ചെണ്ണ, ക്ഷീര കര്‍ഷകരായ കുടുംബശ്രീ പ്രവര്‍ത്തകരുടെ വിവിധയിനം പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ മേളയില്‍ ലഭ്യമാണ്.

ആഗസ്ത് 23 ന് തുടക്കം കുറിച്ച വിപണന മേള ആഗസ്ത് 27 ന് അവസാനിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍, ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, വി.എം മനോജ്, പി.എം പ്രകാശന്‍, സൂപ്പി പൂക്കടവത്ത്, എം കുഞ്ഞിരാമനുണ്ണി, കെ.പി ആലികുട്ടി, ലത്തീഫ് വെള്ളിലോട്ട് എന്നിവര്‍ സംസാരിച്ചു.

സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി. ശോണിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്വാഗത സംഘം കണ്‍വീനര്‍ കെ ലളിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141473/onam-marketing-fair-has-started-in-nochad-grama-panchayath)