---
title: "ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു "
english_title: "A group of friends organized an Onam celebration event at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141475/a-group-of-friends-organized-an-onam-celebration-event-at-perambra"
published_at: "2023-08-24T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e730086ea18_1_chanjathi.JPG"
keywords: []
---

# ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര :** സമഗ്രശിക്ഷ കേരള ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** സമഗ്രശിക്ഷ കേരള ബിആര്‍സി പേരാമ്പ്രയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ ചങ്ങാതിക്കൂട്ടം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

ബിആര്‍സിയുടെ നേതൃത്വത്തില്‍ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്‍കി വരുന്ന കുട്ടികളുടെ വീടുകളില്‍ ആണ് പരിപാടി സംഘടിപ്പിച്ചത്.

പേരാമ്പ്ര ബിആര്‍സിയുടെയും, പേരാമ്പ്ര വെസ്റ്റ് എയുപി യുടെയുംനേതൃത്വത്തിലാണ് സമപ്രായക്കാരുടെ സംഘമായ ചങ്ങാതിക്കൂട്ടം വീടുകളിലെത്തിയത്.

പൂര്‍ണമായും കിടപ്പിലായ കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത കുട്ടികളുടെ വീടുകളാണ് ഇതിനായി തെരെഞ്ഞെടുത്തത്.

സാമൂഹ്യ ഉള്‍ച്ചേര്‍ക്കലിന്റെ ഭാഗമായി വീടുകളില്‍ അത്തപ്പൂക്കളമൊരുക്കിയും, കുട്ടികളുടെയും, അധ്യാപകരുടെയും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും, മധുരം വിതരണം ചെയ്തും കൂട്ടുകാര്‍ക്ക് ഓണപ്പുടവയും വിവിധ സമ്മാനങ്ങളും നല്‍കിയും കുട്ടികള്‍ ഓണത്തെ വരവേല്‍ക്കുകയായിരുന്നു.

കൂത്താളി പഞ്ചായത്തില്‍ തണ്ടോറപാറ ഷഫ്‌ന ഫാത്തിമയുടെ വീട്ടിലും, നൊച്ചാട് പഞ്ചായത്തില്‍ രാമല്ലൂര്‍ ചെറായില്‍ നവീനിന്റെ വീട്ടിലുമാണ് പരിപാടി സംഘടിപ്പിച്ചത്.

കൂത്താളി പഞ്ചായത്തില്‍ ചങ്ങാതിക്കൂട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം പൂളക്കണ്ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിആര്‍സി, ബിപിസി വി.പി നിത, പി.പി ശാന്ത, കെ ഷാജിമ, എ.വി കവിത എന്നിവര്‍ സംസാരിച്ചു.

നൊച്ചാട് പഞ്ചായത്ത് ചങ്ങാതിക്കൂട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. നൊച്ചാട് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സമീര്‍, ബിപിസി വി.പി നിത, കെ ഷാജിമ, തീര്‍ത്ഥ ശ്രീനി, അഥിന വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141475/a-group-of-friends-organized-an-onam-celebration-event-at-perambra)