---
title: "#Onamcelebration  | പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും ആഗസ്റ്റ് 25 ന് "
english_title: "Onam celebration and farewell meeting at Peruvacheri Govt LP School on 25th August"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141495/onam-celebration-and-farewell-meeting-at-peruvacheri-govt-lp-school-on-25th-august"
published_at: "2023-08-24T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e74e2115662_1_peru.JPG"
keywords: []
---

# #Onamcelebration  | പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ ഓണാഘോഷവും യാത്രയയപ്പ് സമ്മേളനവും ആഗസ്റ്റ് 25 ന് 

> **Lead Summary:** **പേരാമ്പ്ര: **കോട്ടൂര്‍ - പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ നിന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നാഗത്ത് അമ്മദ് കുട്ടിക്ക് യാത്രയയപ്പ് സമ്മേളനവും ഓണാഘോഷ പരിപാടിയും നാളെ നടത്തും.

## Article Content

**പേരാമ്പ്ര: **കോട്ടൂര്‍ - പെരുവച്ചേരി ഗവ എല്‍പി സ്‌കൂളില്‍ നിന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നാഗത്ത് അമ്മദ് കുട്ടിക്ക് യാത്രയയപ്പ് സമ്മേളനവും ഓണാഘോഷ പരിപാടിയും നാളെ നടത്തും.

കാലത്ത് 9 മണിയ്ക്ക് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ അധ്യക്ഷത വഹിക്കും.

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അമ്മദ് കുട്ടിക്ക് പേരാമ്പ്ര എഇഒ ജോതികുമാര്‍ ഉപഹാരം നല്‍കും. എല്‍എസ്സ്എസ്സ് വിജയി സഹയ്ക്കും സബ് ജില്ലാതലത്തില്‍ സ്വാതന്ത്രദിന ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷാരോണ്‍ എസ്സ് ഷൈജുവിനും കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യഭ്യാസ സ്ന്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സിജിത്ത് ഉപഹാരം നല്‍കും.

തുടര്‍ന്ന് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഓണക്കളികളും ഉണ്ടായിരിക്കുന്നതാണെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141495/onam-celebration-and-farewell-meeting-at-peruvacheri-govt-lp-school-on-25th-august)