---
title: "#ganja | പേരാമ്പ്രയില്‍ കഞ്ചാവുമായി 2 യുവാക്കള്‍ പൊലീസ് പിടിയില്‍"
english_title: "Police arrested 2 youths with ganja in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141599/police-arrested-2-youths-with-ganja-in-perambra"
published_at: "2023-08-25T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84374c2cc6_1_prethi.JPG"
keywords: []
---

# #ganja | പേരാമ്പ്രയില്‍ കഞ്ചാവുമായി 2 യുവാക്കള്‍ പൊലീസ് പിടിയില്‍

> **Lead Summary:** **പേരാമ്പ്ര:** മിനിസിവില്‍ സ്റ്റേഷന് സമീപത്തു നിന്നും കഞ്ചാവുമായി 2 യുവാക്കളെ പൊലിസ് പിടികൂടി.

## Article Content

**പേരാമ്പ്ര:** മിനിസിവില്‍ സ്റ്റേഷന് സമീപത്തു നിന്നും കഞ്ചാവുമായി 2 യുവാക്കളെ പൊലിസ് പിടികൂടി.

വില്‍പനക്കായി കൈവശം വെച്ച 55 ഗ്രാം കഞ്ചാവ് സഹിതം കഴിഞ്ഞ ദിവസം രാത്രി 1 മണിക്കാണ് ഇവരെ പേരാമ്പ്ര പൊലിസ് പിടികൂടിയത്.

നൊച്ചാട്, കാവില്‍ മാവിലാട്ട് ജംഷീര്‍ (29), നടുവണ്ണൂര്‍ നങ്ങിച്ചത്ത് കുനി നൂറുദ്ദീന്‍ (29) എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141599/police-arrested-2-youths-with-ganja-in-perambra)