---
title: "#road | കാവുംന്തറ - ചങ്ങരം വെള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ജനകീയ കമ്മറ്റി യോഗം "
english_title: "The dilapidated condition of the Kavantara - Changaram Velli Road should be repaired; People's Committee Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141651/the-dilapidated-condition-of-the-kavantara-changaram-velli-road-should-be-repaired-peoples-committee-meeting"
published_at: "2023-08-25T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e864c734d1b_1_road2.jpg"
keywords: []
---

# #road | കാവുംന്തറ - ചങ്ങരം വെള്ളി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; ജനകീയ കമ്മറ്റി യോഗം 

> **Lead Summary:** **നടുവണ്ണൂര്‍:** കാവുംന്തറ - ചങ്ങരം വെള്ളി റോഡിന്റെ വെള്ളറംങ്കോട്ട് താഴെ മുതല്‍ മമ്മിളി താഴെവരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനകീയ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**നടുവണ്ണൂര്‍:** കാവുംന്തറ - ചങ്ങരം വെള്ളി റോഡിന്റെ വെള്ളറംങ്കോട്ട് താഴെ മുതല്‍ മമ്മിളി താഴെവരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജനകീയ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.

വി.കെ രാജന്‍ അധ്യക്ഷ്യത വഹിച്ച യോഗത്തില്‍ എം.സി ചന്ദ്രന്‍, കെ. ഹാരിസ്, പി.എം. കേളു, കെ.എം അബ്ദുല്‍ സലാം, പി.എം കുഞ്ഞിരാമന്‍, അസ്ലം എളമ്പിലാവില്‍, പി.എം അശോകന്‍, ആര്‍.എം ബഷീര്‍, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ സംസാരിച്ചു.

അഡ് ഹോക്ക് കമ്മറ്റി ഭാരവാഹികളായി എം.സി ചന്ദ്രന്‍ ചെയര്‍മാന്‍, കെ.എം അബ്ദുല്‍ സലാം, വി.കെ രാജന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍, യൂസഫ് കുറ്റിക്കണ്ടി കണ്‍വിനര്‍, കെ ഹാരിസ്, അന്‍സിന കുഴിച്ചാലില്‍ എന്നിവര്‍ ജോയിന്‍ കണ്‍വിനര്‍മാര്‍, പി.എം കുഞ്ഞിരാമന്‍ ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141651/the-dilapidated-condition-of-the-kavantara-changaram-velli-road-should-be-repaired-peoples-committee-meeting)