---
title: "# PattayaMela | ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പട്ടയമേള സംഘടിപ്പിച്ചു"
english_title: "Chakkittapara grama panchayath organized Pattaya Mela"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141676/chakkittapara-grama-panchayath-organized-pattaya-mela"
published_at: "2023-08-25T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e883735c1ce_1_patta.jpg"
keywords: []
---

# # PattayaMela | ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പട്ടയമേള സംഘടിപ്പിച്ചു

> **Lead Summary:** ** ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപ്പാറ, ചെമ്പനോട, പേരാമ്പ്ര വില്ലേജുകളില്‍ ഭൂമിക്ക് പട്ടയം ലഭിക്കാത്തവരുടെ സംഗമം നടന്നു. 300 ല്‍ അതികം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

## Article Content

** ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചക്കിട്ടപ്പാറ, ചെമ്പനോട, പേരാമ്പ്ര വില്ലേജുകളില്‍ ഭൂമിക്ക് പട്ടയം ലഭിക്കാത്തവരുടെ സംഗമം നടന്നു. 300 ല്‍ അതികം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്മാരായ ഇ.എം ശ്രീജിത്ത്, ബിന്ദു വത്സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജോസ്‌കുട്ടി, ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത്, ബിന്ദു സജി, വിനീത മനോജ്, ലൈസ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

മൂന്നു വില്ലേജുകളിലായ് വ്യത്യസ്ത ഇനം പട്ടയങ്ങള്‍, നികുതി സ്വീകരിക്കാത്തവര്‍, പട്ടയം ലഭ്യമല്ലാത്തവര്‍, ഭൂമിക്ക് ഒരു രേഖയും ഇല്ലാത്തവര്‍ എന്നിവരുടെയെല്ലാം വിഷയങ്ങള്‍ ഒക്ടോബര്‍ മാസത്തോടുകൂടി പരിഹരിക്കാമെന്നു ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141676/chakkittapara-grama-panchayath-organized-pattaya-mela)