---
title: "ഇടിഐ അതിവിപുലമായ ഓണാഘോഷം പൂവേ പൊലി 2023"
english_title: "#ETI #perambra elaborate #Onam Celebration #Poove Poli #2023 at #eravattur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141694/eti-perambra-elaborate-onam-celebration-poove-poli-2023-at-eravattur"
published_at: "2023-08-25T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8969f23494_ETI_ONAM.jpg"
keywords: []
---

# ഇടിഐ അതിവിപുലമായ ഓണാഘോഷം പൂവേ പൊലി 2023

> **Lead Summary:** ** പേരാമ്പ്ര:** ഇടിഐ ഐടിഐ പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂവേ പൊലി 2023 എന്ന പേരില്‍ അതിവിപുലമായ ഓണാഘോഷം എരവട്ടൂര്‍ സേവ് ഓഡിറ്റോറിത്തില്‍ വച്ചു നടന്നു.

## Article Content

** പേരാമ്പ്ര:** ഇടിഐ ഐടിഐ പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൂവേ പൊലി 2023 എന്ന പേരില്‍ അതിവിപുലമായ ഓണാഘോഷം എരവട്ടൂര്‍ സേവ് ഓഡിറ്റോറിത്തില്‍ വച്ചു നടന്നു.

ഓണഘോഷ പരിപാടികള്‍ പ്രശസ്ത സിനിമ നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഇടിഐ ഡയറക്ടര്‍ കെ.കെ മുഹമ്മദ് റാഷിദ് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം കെ.കെ പ്രേമന്‍, ഇന്ത്യന്‍ ട്രൂത്ത് മാനേജിംഗ് എഡിറ്റര്‍ ഇ.എം ബാബു, കെ.സി മിനി, പി. ഷൈന, കെ.കെ സുമ, എ.എം നജീര്‍, ഷാന്റി ജേക്കബ്, കെ.അശ്വനി, സംഗീര്‍ത്ത, അര്‍ച്ചന, എം. ഷംസിയ, അനശ്വര, അക്ഷയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ.എം സുധിഷ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ദിവ്യ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഓണസദ്യയും, വിദ്യാര്‍ത്ഥികളുടെ വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141694/eti-perambra-elaborate-onam-celebration-poove-poli-2023-at-eravattur)