---
title: "മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു "
english_title: "A graduation ceremony was organized at Mapayur Salafi College of Teacher Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141698/a-graduation-ceremony-was-organized-at-mapayur-salafi-college-of-teacher-education"
published_at: "2023-08-25T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8986834c56_1_salafi.jpg"
keywords: []
---

# മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2021-23 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ 2021-23 ബാച്ച് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ: എം. നാസര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അറിവ് നേടുന്നതില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കലാണ് ഒരു മികച്ച അധ്യാപകന്റെ ധര്‍മ്മമെന്ന് അദേഹം അഭിപ്രായപ്പെട്ടു.

കുലുപ്പ ക്യാംപസില്‍ നടന്ന ചടങ്ങില്‍ സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. അക്കാദമിക മേഖലയിലും കെ ടെറ്റ് മികവിലും മുന്നിട്ടുനിന്ന 2021-23 ബാച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ബിരുദ ദാനം പ്രോ വൈസ് ചാന്‍സിലര്‍ നിര്‍വ്വഹിച്ചു.

സലഫിയ്യ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്ള, സലഫിയ്യ അസോസിയേഷന്‍ സെക്രട്ടറി എ.പി. അസീസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ: പി. കുഞ്ഞിമൊയ്തീന്‍, സ്റ്റാഫ് സെക്രട്ടറി എസ് ശ്രീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ: പി. കുഞ്ഞമ്മദ്, കെ.വി. അബ്ദുറഹിമാന്‍, ഗുലാം മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ഇ ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനന്തു സി. നായര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141698/a-graduation-ceremony-was-organized-at-mapayur-salafi-college-of-teacher-education)