---
title: "സര്‍ഗ എടവരാടിന്റെ ഓണാഘോഷം വേളം പഞ്ചായത്ത് ബഡ്സ് സ്‌കൂളിനൊപ്പം "
english_title: "Sarga Edavarad's Onagosham with Velam Panchayat Buds School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141739/sarga-edavarads-onagosham-with-velam-panchayat-buds-school"
published_at: "2023-08-25T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# സര്‍ഗ എടവരാടിന്റെ ഓണാഘോഷം വേളം പഞ്ചായത്ത് ബഡ്സ് സ്‌കൂളിനൊപ്പം 

> **Lead Summary:** **പേരാമ്പ്ര: **വേളം പഞ്ചായത്ത് ബഡ്സ് സ്‌കൂളില്‍ സര്‍ഗ എടവരാടിന്റെ ഓണാഘോഷം-2023 പരിപാടികള്‍ക്ക് തുടക്കമായി. സര്‍ഗ പ്രസിഡണ്ട് ഇ.പി ആനന്ദ് അദ്ധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **വേളം പഞ്ചായത്ത് ബഡ്സ് സ്‌കൂളില്‍ സര്‍ഗ എടവരാടിന്റെ ഓണാഘോഷം-2023 പരിപാടികള്‍ക്ക് തുടക്കമായി. സര്‍ഗ പ്രസിഡണ്ട് ഇ.പി ആനന്ദ് അദ്ധ്യക്ഷനായി.

വേളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബാലാമണി തായന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനീര്‍ മണ്ണില്‍, മഹ്മൂദ് ഹാജി, ഷീന, ദിനേശന്‍, പദ്മാവതി അമ്മ, കെ.സി ജയകൃഷ്ണന്‍, പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വേളം പ്രദേശത്തും മറ്റും ഒരു കാലത്തു ആരോഗ്യ പരിചരണ മേഖലയില്‍ മുന്നണി പോരാളിയായിരുന്ന പത്മാവതി അമ്മയെ ചടങ്ങില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.

തുടര്‍ന്ന് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ് ഫെയിം ലിനീഷ് നാരായണന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഗാന വിരുന്ന് ആസ്വാദകര്‍ക്ക് വിരുന്നായി.

ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ കലാ കായിക പരിപാടികള്‍ കൂടാതെ ബഡ്സ് സ്‌കൂള്‍ അധ്യാപികമാരും ജീവനക്കാരും നാട്ടുകാരും വിവിധ ഓണക്കളികളില്‍ പങ്കാളികളായി.

സര്‍ഗ ഒരുക്കിയ ഓണ സദ്യയിലും മധുര വിതരണത്തിലും ബഡ്സ് സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ ബാലാമണി തായന, പി.ടി.എ പ്രസിഡണ്ട് മഹ്മൂദ് ഹാജി എന്നിവര്‍ ചേര്‍ന്ന് സമ്മാന ദാനം നിര്‍വഹിച്ചു. മുര്‍ഷിദ് പി.ടി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141739/sarga-edavarads-onagosham-with-velam-panchayat-buds-school)