---
title: "യോഗാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം "
english_title: "Onam celebration led by yoga community"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141758/onam-celebration-led-by-yoga-community"
published_at: "2023-08-25T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8de962bb2a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# യോഗാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം 

> **Lead Summary:** **ചെറുവണ്ണൂര്‍: **ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയുടെയും കീഴില്‍ നടക്കുന്ന യോഗ സെന്റര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി നടത്തി.

## Article Content

**ചെറുവണ്ണൂര്‍: **ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെയും സര്‍ക്കാര്‍ മാതൃക ഹോമിയോ ഡിസ്‌പെന്‍സറിയുടെയും കീഴില്‍ നടക്കുന്ന യോഗ സെന്റര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി നടത്തി.

കലാകായിക മത്സരങ്ങളില്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികളില്‍ 5 ബാച്ചുകളിലായി യോഗ പരിശീലനം നടത്തുന്ന കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു.

കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം എടോളി കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയില്‍ നടന്ന ഓണാഘോഷ പരിപാടി യോഗ ട്രെയിനര്‍ ഡോക്ടര്‍ മൗന ഉദ്ഘാടനം ചെയ്തു.

അജയകുമാര്‍, എം മോഹനന്‍, കെ ഉണ്ണികൃഷ്ണന്‍, സുലോജന, ബാബു, ഷബീര്‍ അഹമദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റഷീദ് മുയിപ്പോത്ത് ചടങ്ങില്‍ സ്വാഗതവും പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141758/onam-celebration-led-by-yoga-community)