---
title: "#SamamCurryPowder | സമം കറി പൗഡറിന്റെ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു "
english_title: "#SamamCurryPowder Wholesale and Retail Center #inaugurated at #chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141828/samamcurrypowder-wholesale-and-retail-center-inaugurated-at-chakkittapara"
published_at: "2023-08-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e99248415ae_1_chakkittapara.jpg"
keywords: []
---

# #SamamCurryPowder | സമം കറി പൗഡറിന്റെ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചക്കിട്ടപാറ:** കേരള സര്‍ക്കാരിന്റെ സംരംഭകത്വ പരിപാടിയുടെ ഭാഗമായി ചക്കിട്ടപാറ തലച്ചിറ പടിയില്‍ ആരംഭിച്ച സമം കറി പൗഡറിന്റെ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** കേരള സര്‍ക്കാരിന്റെ സംരംഭകത്വ പരിപാടിയുടെ ഭാഗമായി ചക്കിട്ടപാറ തലച്ചിറ പടിയില്‍ ആരംഭിച്ച സമം കറി പൗഡറിന്റെ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്  ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ആദ്യവില്പന ഗ്രാമ പഞ്ചായത്ത് അംഗം ജിതേഷ് മുതുകാട് ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  പി.പി രഘുനാഥിനു നല്‍കി നിര്‍വഹിച്ചു.

ലത ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീന നാരായണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141828/samamcurrypowder-wholesale-and-retail-center-inaugurated-at-chakkittapara)