---
title: "പേരാമ്പ്ര കൈരളി വിടിസിയില്‍ ഓണാഘോഷം വിപുലമായി ആഘോഷിച്ചു "
english_title: "Onam was celebrated in a grand manner at Perambra Kairali VTC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141846/onam-was-celebrated-in-a-grand-manner-at-perambra-kairali-vtc"
published_at: "2023-08-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a0f550fec_1_vtc.jpg"
keywords: []
---

# പേരാമ്പ്ര കൈരളി വിടിസിയില്‍ ഓണാഘോഷം വിപുലമായി ആഘോഷിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര കൈരളി വിടിസിയില്‍ ഓണാഘോഷം 24, 25 തിയതികളിലായി വിപുലമായി ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര കൈരളി വിടിസിയില്‍ ഓണാഘോഷം 24, 25 തിയതികളിലായി വിപുലമായി ആഘോഷിച്ചു.

24 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ജന മൈത്രി പൊലീസിന്റെ സ്ത്രീ സുരക്ഷ ക്ലാസ്സും അതിനു ശേഷം വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങളും നടന്നു.

25 ന് നടന്ന ഓണാഘോഷ പരിപാടികള്‍ പിടിഎ പ്രസിഡന്റും നൊച്ചാട് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമായ കെ.ടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ബി രതീഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.

കിടപ്പു രോഗികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച വിരികളും പുതപ്പുകളും നൊച്ചാട് സുരക്ഷ പെയിന്‍ & പാലിയേറ്റീവിന്റെ പ്രതി നിധികളായ സി മുഹമ്മദും എം. വിജയനും എറ്റുവാങ്ങി.

സ്‌നേഹ പൂക്കളമൊരുക്കിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഓണ സദ്യയും ഉണ്ടായിരുന്നു.

.  സി.മുഹമ്മദ് കുഞ്ഞിമൂസ കായണ്ണ , എം. വിജയൻ മുണ്ടോളി, പ്രസീത കെ.എന്നിവർ ആശംസ അർപ്പിച്ച ചടങ്ങിന് 

സെന്റർ ഡയറക്ടർ ഐ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. അനുഷ  നന്ദിയും പറഞ്ഞു

അധ്യാപകരായ. സ്വാലിഹ , അനുശ്രീ, സുജിത, സീമ, ജസ്‌ല എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141846/onam-was-celebrated-in-a-grand-manner-at-perambra-kairali-vtc)