---
title: "സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളെക്കുറിച്ച് അന്വേഷിക്കണം; സി.പി.എ അസീസ് "
english_title: "CPM controlled cooperative banks should be investigated; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141880/cpm-controlled-cooperative-banks-should-be-investigated-cpa-aziz"
published_at: "2023-08-26T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9b763d1c11_1_cpaa.jpg"
keywords: []
---

# സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കുകളെക്കുറിച്ച് അന്വേഷിക്കണം; സി.പി.എ അസീസ് 

> **Lead Summary:** **പേരാമ്പ്ര: **ഓണക്കാലത്തെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ഓണക്കാലത്തെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സായാഹ്നധര്‍ണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് എ.സി മൊയ്തീന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ബിനാമികളുടെ പേരില്‍ സിപിഎം നേതാക്കള്‍ക്ക് വായ്പ അനുവദിച്ചെന്ന് ഇ ഡി.യുടെ കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്നും അദേഹം പറഞ്ഞു.

സിപിഎം ഭരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പണം ഇടപാടുകള്‍ സഹകരണ ബാങ്കുകളിലാക്കിയതിന്റെ പിന്നിലും ദുരൂഹതയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കെ.ടി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. വി.കെ. റഷീദ്, പി. മോഹനന്‍, കെ.കെ. യൂസഫ്, പി.കെ ജമാല്‍, പി.ആര്‍. മുഹമ്മദ് ലാല്‍, അസീസ് പുതിയോട്ടില്‍, സജീര്‍ വണ്ണാങ്കണ്ടി, അബ്ദുള്ള ബൈത്തുല്‍ബര്‍ക്ക, ഇ. അഹമ്മദ് ഹാജി, ആര്‍.എം സാജിദ്, വി. മൊയ്തീന്‍, ടി. ഇബ്രാഹിം, പി.കെ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141880/cpm-controlled-cooperative-banks-should-be-investigated-cpa-aziz)