---
title: "#obituary | ചക്കിട്ടപ്പാറ പനയുള്ളകണ്ടി ഗോവിന്ദന്‍ അന്തരിച്ചു "
english_title: "#Chakkittapara #Panayullakandi #Govindan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141891/chakkittapara-panayullakandi-govindan-passed-away"
published_at: "2023-08-26T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9c7e108371_1_aw.jpg"
keywords: []
---

# #obituary | ചക്കിട്ടപ്പാറ പനയുള്ളകണ്ടി ഗോവിന്ദന്‍ അന്തരിച്ചു 

> **Lead Summary:** ** ചക്കിട്ടപ്പാറ: **നരിനടയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പനയുള്ള കണ്ടി ഗോവിന്ദന്‍ അന്തരിച്ചു. 1974 മുതല്‍ സിപിഐ എം പുറംപൊയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു.

## Article Content

** ചക്കിട്ടപ്പാറ: **നരിനടയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ പനയുള്ള കണ്ടി ഗോവിന്ദന്‍ അന്തരിച്ചു. 1974 മുതല്‍ സിപിഐ എം പുറംപൊയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചു.

ഭാര്യ മാധവി. മക്കള്‍ സുരേഷ്, മനോജ് (ഇരുവരും ഒമാന്‍), നിഷ ( വളയം കണ്ടം). മരുമക്കള്‍ ജനിഷ (പന്തിരിക്കര), സുജന (പുറ്റം പൊയില്‍), സുരേഷ് (വളയംകണ്ടം).

സഹോദരങ്ങള്‍ അമ്മാളു (നരിനട), ജാനകി ( ചക്കിട്ടപ്പാറ), കമല ( വയനാട് ), ശൈല, പരേതരായ പാച്ചര്‍, നാരായണന്‍, ശങ്കരന്‍ .

ടി.പി. രാമകൃഷ്ണന്‍ എംഎല്‍ എ, മുന്‍ എംഎല്‍എമാരായ എ.കെ. പത്മനാഭന്‍, കെ. കുഞ്ഞമ്മദ്, മുന്‍ ഏരിയ സെക്രട്ടറി എ.കെ. ബാലന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141891/chakkittapara-panayullakandi-govindan-passed-away)