---
title: "#hozhilurapp |നൂറു തൊഴില്‍ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഉത്സവബത്ത "
english_title: "Festive allowance for those who have completed 100 working days"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141943/festive-allowance-for-those-who-have-completed-100-working-days"
published_at: "2023-08-26T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea0d5875a76_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #hozhilurapp |നൂറു തൊഴില്‍ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഉത്സവബത്ത 

> **Lead Summary:** **പേരാമ്പ്ര:** തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് 1000 രൂപ ഉത്സവബത്ത.

## Article Content

**പേരാമ്പ്ര:** തൊഴിലുറപ്പു പദ്ധതിയില്‍ 100 തൊഴില്‍ദിനം പൂര്‍ത്തീകരിച്ചവര്‍ക്ക് 1000 രൂപ ഉത്സവബത്ത.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ 9261 ഒതാഴിലാളികള്‍ക്കാണ് ഓണം ഉല്‍സവബത്ത 1000 രൂപ വീതം ലഭിച്ചത്.

മൊത്തം 9261000 രൂപ അനുവദിച്ചു. തൊഴിലാളികളുട അക്കൗണ്ടില്‍ പണം നല്‍കി.

ചക്കിട്ടപാറ 1489, ചങ്ങരോത്ത് 1294, ചെറുവണ്ണൂര്‍ 1700, കായണ്ണ 1064, നൊച്ചാട് 1204, പേരാമ്പ്ര 1496 , കൂത്താളി - 1014 പേര്‍ക്കുമാണ് ഓണം ഉല്‍സവ ബത്ത നല്‍കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141943/festive-allowance-for-those-who-have-completed-100-working-days)