---
title: "#Thanalparakkulangara | പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തര്‍ കെ.എം.സി.സി. "
english_title: "Qatar K.M.C.C. supports Parakulangara thanal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141955/qatar-kmcc-supports-parakulangara-shade"
published_at: "2023-08-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea16961f053_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #Thanalparakkulangara | പാറക്കുളങ്ങര തണലിന് താങ്ങായി ഖത്തര്‍ കെ.എം.സി.സി. 

> **Lead Summary:** **അരിക്കുളം: **പാറക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന നന്മ - തണല്‍ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് ജനറേറ്റര്‍ വാങ്ങാന്‍ തുക നല്‍കി

## Article Content

**അരിക്കുളം: **പാറക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന നന്മ - തണല്‍ ഡയാലിസിസ് & ഫിസിയോതെറാപ്പി സെന്ററിന് ജനറേറ്റര്‍ വാങ്ങാന്‍ തുക നല്‍കി

ഖത്തര്‍ കെ.എം.സി.സി. ഖത്തര്‍ കെ.എം.സി.സിയുടെ സാമ്പത്തിക സഹായമായ ഏഴ് ലക്ഷം രൂപയുടെ ചെക്ക് ഖത്തര്‍ കെ.എം.സി.സി അരിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.എം. ജാലീസ് തണല്‍ പ്രസിഡണ്ട് ഏ.കെ.എന്‍. അടിയോടിക്ക് കൈമാറി.

ചടങ്ങില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി അദ്ധ്യക്ഷനായി. ലീഗ് ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.

അരിക്കുളം തണല്‍ വൈസ് ചെയര്‍മാന്‍ ഇമ്പിച്ചാലി ( സിത്താര) , തണല്‍ ടി.കെ.കുഞ്ഞിപ്പക്കി ഹാജി, ദമാം കെ.എം.സി.സി. നേതാവ് റഹ്മാന്‍ കാരയാട് ഖത്തര്‍ അരിക്കുളം കെ.എം.സി.സി നേതാക്കളായ മുനീര്‍ ( അജ് വ) കാസിം അരിക്കുളം, എസ്.എം .നാസര്‍, എ.എം.അബ്ദുറഹ്മാന്‍, തറമല്‍ ശാഖ മുസ് ലിം ലീഗ് പ്രസിഡണ്ട് അബ്ദുസ്സലാം തറമല്‍, കെ.പി.പോക്കര്‍ , ബഷീര്‍ വടക്കയില്‍, പി.കെ.മൊയതി, എന്‍.പി. മൊയ്തി, പി.പി.കെ.അബ്ദുല്ല, ഷംസുദ്ധീന്‍ വടക്കയില്‍, റഷീദ് ടി.പി, കെ.എം. ഇബ്രാഹീം മുതലായവര്‍ സംസാരിച്ചു. ആവള മുഹമ്മദ് സ്വാഗതവും തണല്‍ സെക്രട്ടറി ടി.പി.കുഞ്ഞി മായന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141955/qatar-kmcc-supports-parakulangara-shade)