---
title: "#OnamPonnonam | ഓണം പൊന്നോണം കൂട്ടുകാര്‍ക്കൊപ്പം സബര്‍മതിയില്‍ "
english_title: "Onam Ponnonam with friends in Sabarmati"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141980/onam-ponnonam-with-friends-in-sabarmati"
published_at: "2023-08-26T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea2d19dee8a_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #OnamPonnonam | ഓണം പൊന്നോണം കൂട്ടുകാര്‍ക്കൊപ്പം സബര്‍മതിയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ബിആര്‍സി പരിധിയിലെ കിടപ്പിലായ കുട്ടികളോടൊപ്പം ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറില്‍ വെച്ച് ഓണം പൊന്നോണം ഓണാഘോഷം നടത്തി.

## Article Content

**പേരാമ്പ്ര: **ബിആര്‍സി പരിധിയിലെ കിടപ്പിലായ കുട്ടികളോടൊപ്പം ചെറുവണ്ണൂര്‍ സബര്‍മതി സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറില്‍ വെച്ച് ഓണം പൊന്നോണം ഓണാഘോഷം നടത്തി.

പേരാമ്പ്ര എംഎല്‍എ ടി പി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു.

അത്തപ്പൂക്കളമൊരുക്കിയും കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണത്തെ വരവേറ്റു.

കൂടാതെ ഓണക്കളികള്‍ നടത്തിയും മധുരം വിതരണം ചെയ്തും ഓണസദ്യ ഒരുക്കിയും പരിപാടിക്ക് മാറ്റ് കൂട്ടി.

വിവിധ പഞ്ചായത്തുകളില്‍ നിന്ന് ആഘോഷത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും ഓണപ്പുടവയും സമ്മാനങ്ങളും നല്‍കി. കൈരളി ടിവി പട്ടുറുമാല്‍ ഫെയിം അജയ് ഗോപാല്‍ മുഖ്യാതിഥിയായി.

പേരാമ്പ്ര ഉപജില്ല ഓഫീസര്‍ ബിനോയ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ ആദില നിബ്രാസ്, പിഇസി കണ്‍വീനര്‍ ബിജുന തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.

ബ്ലോക്ക് പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വി .പി നിത സ്വാഗതവും ട്രെയിനര്‍ കെ ഷാജിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141980/onam-ponnonam-with-friends-in-sabarmati)