---
title: "#AIMI | ആള്‍ ഇന്ത്യ മെസിക്കല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓണാഘോഷം വിപുലമായ ഘോഷയാത്രയോടെ ആഘോഷിച്ചു"
english_title: "All India Medical Institute celebrated Onam with a grand procession at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141990/all-india-medical-institute-celebrated-onam-with-a-grand-procession-at-perambra"
published_at: "2023-08-26T23:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea43bc5a189_1_AIMI.jpg"
keywords: []
---

# #AIMI | ആള്‍ ഇന്ത്യ മെസിക്കല്‍ ഇന്‍സ്റ്റിറ്യൂട്ട് ഓണാഘോഷം വിപുലമായ ഘോഷയാത്രയോടെ ആഘോഷിച്ചു

> **Lead Summary:** ** കോഴിക്കോട് : **ആള്‍ ഇന്ത്യ മെസിക്കല്‍ ഇന്‍സ്റ്റിറ്യൂട്ട് AIMI യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് ഘോഷ യാത്രയോടെ തുടക്കമായി.

## Article Content

** കോഴിക്കോട് : **ആള്‍ ഇന്ത്യ മെസിക്കല്‍ ഇന്‍സ്റ്റിറ്യൂട്ട് AIMI യുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ക്ക് ഘോഷ യാത്രയോടെ തുടക്കമായി.

കോഴിക്കോട് AIMI യില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് വിദ്യാര്‍ത്ഥികളായ ജിഹാദ് നാസിഫ്, റാഷിദ, ബാസില്‍ ഉസ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാളയം തളിക്ഷേത്രം ചുറ്റി സമൂഹം റോഡ് പി.വി സ്വാമി റോഡ് വഴി ജ്യൂബിലി ഹാള്‍വഴി കോളജ് അങ്കണത്തില്‍ സമാപിച്ചു.

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ മാവേലിയും പുലിക്കളിയും താളമേളങ്ങളുമായി സംഘടിപ്പിച്ച പരിപാടികള്‍ നിലവിളക്ക് കൊളുത്തി AIMI മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ ഹമിദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷ്മി ഓണ സന്ദേശം കൈമാറി.

അധ്യാപകരായ ശാലിനി, ശ്രീദേവി, ഫഹ്മദിയ, ജിന്‍സി, നിതു, സാനിയ, ശരണ്യ, അതുല്യ, നീതു, ഗോപിക, സൂര്യ, അഞ്ചു, ഹിബ ഫ, സഹിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വടകര AIMI ല്‍ നടന്ന ഓണാഘോഷ പരിപാടി മാനേജിഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ ഹമിദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഇന്ദുജ സന്ദേശം കൈമാറി. ആതിത്യ, രാജി, താഹിറ എന്നിവര്‍ നേതൃത്വം നല്‍കി.

മുക്കം AIMI യുടെ ആഭിമുഖ്യത്തില്‍ മുക്കം ബസ്റ്റാന്റില്‍ നിന്ന് ചെണ്ട മേളങ്ങളോടെയുള്ള പുലിക്കളിയും മാവേലി വരവുമായി ആരംഭിച്ച ഘോഷയാത്ര മുക്കം ചുറ്റി അഗസ്ത്യന്‍ മുഴി AIMI ക്യാമ്പസില്‍ സമാപിച്ചു.

മുക്കത്ത് നിന്നാരംഭിച്ച ഘോഷയാത്രയുടെ ഉദ്ഘാടനം ജില്ലാ ബാങ്ക് പ്രസിഡന്റ്  ടി. വിശ്വന്‍ ഉദ്ഘാനം ചെയ്തു. AIMI മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. ഷാഹുല്‍ ഹമിദ് അധ്യക്ഷത വഹിച്ചു. AIMI പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷിങ്‌ലി പ്രതിപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുല്‍ഫത്ത് മജിദ് നന്ദിയും പറഞ്ഞു. അധ്യാപകരായ ഷമിലി, ജുബൈരിയ സംസാരിച്ചു.

അരിക്കോട് AIMI യില്‍ നടന്ന ഓണാഘോഷ പരിപാടി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.സി. റാഹില ഉദ്ഘാടനം ചെയ്തു. റൗഫിയ അധ്യക്ഷത വഹിച്ചു. ദിപ്തി, ജുബെരിയ സംസാരിച്ചു.

വിഭവ സമൃദ്ധമായ സദ്ധ്യ ഒരുക്കിയും എല്ലാ ക്ലാസുകളിലും പൂക്കള മല്‍സരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും വര്‍ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചും ആണ് ഈ വര്‍ഷത്തേ ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എല്ലാ ബ്രാഞ്ചുകളും ഓണാഘോഷം സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141990/all-india-medical-institute-celebrated-onam-with-a-grand-procession-at-perambra)