---
title: "#PerampraWestWomen'sCo-operativeSociety | ബിഎസ്എസി ഫിസിക്‌സ് ഒന്നാം റാങ്ക്; അനുമോദനവുമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘം"
english_title: "BSAC Physics First Rank; Courtesy Perampra West Women's Co-operative Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141997/bsac-physics-first-rank-courtesy-perampra-west-womens-co-operative-society"
published_at: "2023-08-27T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea9c3b74677_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #PerampraWestWomen'sCo-operativeSociety | ബിഎസ്എസി ഫിസിക്‌സ് ഒന്നാം റാങ്ക്; അനുമോദനവുമായി പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘം

> **Lead Summary:** ** പേരാമ്പ്ര:** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎസ്എസി ഫിസിക്‌സില്‍ ഒന്നാം റാങ്ക് നേടി പാലക്കാട് ഐഐടി യില്‍ പ്രവേശനം നേടിയ ദിയ ബി.എസ്സിന് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ അഭിമുഖ്യത്തില്‍ അനുമോദനസദസ്സ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎസ്എസി ഫിസിക്‌സില്‍ ഒന്നാം റാങ്ക് നേടി പാലക്കാട് ഐഐടി യില്‍ പ്രവേശനം നേടിയ ദിയ ബി.എസ്സിന് പേരാമ്പ്ര വെസ്റ്റ് വനിതാ സഹകരണസംഘത്തിന്റെ അഭിമുഖ്യത്തില്‍ അനുമോദനസദസ്സ് സംഘടിപ്പിച്ചു.

സംഘം പ്രസിഡന്റ് എം.പി ഇന്ദിര ആധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സജീവന്‍, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി മോനിഷ എന്നിവര്‍ ചേര്‍ന്ന് ദിയ ബി എസ്സിനെ ആദരവ് നല്‍കി.

സംഘം സെക്രട്ടറി സി സുജിത്, വൈസ് പ്രസിഡന്റ് രാമാദേവി പി, ഡയറക്ടര്‍മാരായ ശ്രീകല സി.എം, ഷിന എം, ശാന്ത വി.എം, ഹാജറ പി.കെ, ഷീബ കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141997/bsac-physics-first-rank-courtesy-perampra-west-womens-co-operative-society)