---
title: "#dharnna | കരിയാത്തുംപാറ-തോണിക്കടവ് റൂട്ടില്‍ ഗതാഗത പ്രശ്നം; സായാഹ്ന ധര്‍ണ സംഘടിപ്പിച്ച് കോണ്‍ഗ്രസ് "
english_title: "Traffic problem on Kariyathumpara-Thonikadav route; Congress organized an evening sit-in"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/141999/traffic-problem-on-kariyathumpara-thonikadav-route-congress-organized-an-evening-sit-in"
published_at: "2023-08-27T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea9f94c954c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #dharnna | കരിയാത്തുംപാറ-തോണിക്കടവ് റൂട്ടില്‍ ഗതാഗത പ്രശ്നം; സായാഹ്ന ധര്‍ണ സംഘടിപ്പിച്ച് കോണ്‍ഗ്രസ് 

> **Lead Summary:** **കക്കയം:** കരിയാത്തുംപാറ-തോണിക്കടവ് റൂട്ടില്‍ ഗതാഗത പ്രശ്നത്തിന് കാരണമാകുന്ന വിധത്തിലുള്ള പാതയോരത്തെ ജലസേചന വകുപ്പ് ടിക്കറ്റ് കൗണ്ടര്‍ ഇറിഗേഷന്‍ ഭൂമിയിലേക്ക് മാറ്റുക, ടൂറിസം മേഖലയിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് കരിയാത്തുംപാറ ബൂത്ത് കമ്മിറ്റി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

## Article Content

**കക്കയം:** കരിയാത്തുംപാറ-തോണിക്കടവ് റൂട്ടില്‍ ഗതാഗത പ്രശ്നത്തിന് കാരണമാകുന്ന വിധത്തിലുള്ള പാതയോരത്തെ ജലസേചന വകുപ്പ് ടിക്കറ്റ് കൗണ്ടര്‍ ഇറിഗേഷന്‍ ഭൂമിയിലേക്ക് മാറ്റുക, ടൂറിസം മേഖലയിലെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് കരിയാത്തുംപാറ ബൂത്ത് കമ്മിറ്റി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ച് സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാവില്‍ പി മാധവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ്ബിന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ താന്നിക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ വിന്‍സി തോമസ്, ജെസി ജോസഫ് കരിമ്പനക്കല്‍, ഡാര്‍ളി പുല്ലംകുന്നേല്‍, സിമിലി ബിജു, ജേക്കബ് ഒഴുകയില്‍, സജി ചേലാപറമ്പത്ത്, ജോണ്‍സണ്‍ കക്കയം, ബേബി തേക്കാനത്ത്, ആന്‍ഡ്രൂസ് കട്ടിക്കാന, നിഖില്‍ വെളിയത്ത്, അഭിനവ് ബാവോസ്, ജിസോ മാത്യു, നിസാം കക്കയം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/141999/traffic-problem-on-kariyathumpara-thonikadav-route-congress-organized-an-evening-sit-in)