---
title: "മാപ്പിളകലാ അക്കാദമി മേപ്പയ്യൂര്‍ മേഖല പ്രതിനിധി സംഗമം "
english_title: "Mapilakala Academy Mappayyur Regional Representative Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/142030/mapilakala-academy-mappayyur-regional-representative-meeting"
published_at: "2023-08-27T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac755e52a7_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മാപ്പിളകലാ അക്കാദമി മേപ്പയ്യൂര്‍ മേഖല പ്രതിനിധി സംഗമം 

> **Lead Summary:** **മേപ്പയ്യൂര്‍: **മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു.

## Article Content

**മേപ്പയ്യൂര്‍: **മാപ്പിളകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും ആസ്വദിക്കുന്നതിനും വേണ്ടി കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ മേഖല കമ്മറ്റികള്‍ രൂപീകരിക്കുന്നു.

മേപ്പയ്യൂര്‍ മേഖല പ്രതിനിധി സംഗമം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ചാപ്റ്റര്‍ സെക്രട്ടറി മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ പഴയമാപ്പിളപ്പാട്ട് കലാകാരന്‍ അരയം മാക്കൂല്‍ കുട്ട്യാലിക്ക് പ്രതിനിധി ഫോറം നല്‍കി.

മാപ്പിള കലാ അക്കാദമി ജില്ലാ സെക്രട്ടറി വി.എം.അഷറഫ്, പേരാമ്പ്ര ചാപ്റ്റര്‍ ജന: സെകട്ടറി എന്‍.കെ.മുസ്തഫ, ട്രഷറര്‍ ഡീലക്‌സ് മജീദ്, വനിത വിംങ്ങ് ചെയര്‍പേഴ്‌സണ്‍ ഷര്‍മിന കോമത്ത്, കെ.ജമീല, മജീദ് ഒളോറ, കെ.സുഹറ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : എ കുട്ട്യാലി , സി.പി.അബ്ദുല്‍ ജലീല്‍ (രക്ഷാധികാരികള്‍), മജീദ് കാവില്‍ (ചെയര്‍മാന്‍), ഷമീര്‍ മാണിക്കോത്ത് ( കണ്‍വീനര്‍), റഫീഖ് നടുക്കണ്ടി (ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/142030/mapilakala-academy-mappayyur-regional-representative-meeting)